ETV Bharat / sitara

മലയാളത്തിന്‍റെ ഹാസ്യസാമ്രാട്ടിന് ഇന്ന് 69-ാം പിറന്നാൾ

ഹാസ്യവേഷങ്ങൾ മാത്രമല്ല വില്ലനായും സ്വഭാവ നടനായുമൊക്കെ പ്രതിഭ തെളിയിച്ച താരമാണ് ജഗതി ശ്രീകുമാർ.

ജഗതി ശ്രീകുമാർ  മലയാളത്തിന്‍റെ ഹാസ്യസാമ്രാട്ട്  ജഗതി 69-ാം പിറന്നാൾ  ജഗതി  അമ്പിളിച്ചേട്ടൻ  Jagathi Sreekumar 69th birthday  Jagathi Sreekumar  Jagathi birthday  Jagathi  Ambilichettan  Comedy King in Malayalam cinema
മലയാളത്തിന്‍റെ ഹാസ്യസാമ്രാട്ടിന് ഇന്ന് 69-ാം പിറന്നാൾ
author img

By

Published : Jan 5, 2020, 8:38 AM IST

മലയാളികളുടെ അമ്പിളിച്ചേട്ടൻ, അരശുംമൂട്ടില്‍ അപ്പുക്കുട്ടനായും ഒ.പി ഒളശയായും പച്ചാളം ഭാസിയായും കൃഷ്ണവിലാസം ഭഗീരഥന്‍ പിള്ളയായുമൊക്കെ കാണികളെ ചിരിപ്പിച്ച അതുല്യ പ്രതിഭ. 1951 ജനുവരി 5-ന് പ്രമുഖ നാടകാചാര്യനായിരുന്ന ജഗതി എന്‍.കെ. ആചാരിയുടെയും പൊന്നമ്മാളിന്‍റെയും മൂത്ത മകനായി തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ നിന്നും ബോട്ടണിയില്‍ ബിരുദം. മദ്രാസിൽ മെഡിക്കല്‍ റെപ്രസന്‍റേറ്റിവായി ജോലി ചെയ്യുമ്പോഴാണ് ജഗതി ശ്രീകുമാർ സിനിമയിലെത്തുന്നത്. ഏറ്റവും കൂടുതൽ മലയാള സിനിമയിൽ അഭിനയിച്ചെന്ന പേരും നിത്യഹരിത നായകൻ പ്രേംനസീറിനൊപ്പം ജഗതിക്ക് സ്വന്തം. ഏകദേശം 1200-ഓളം ചിത്രങ്ങളിലാണ് മലയാളികൾ സ്‌നേഹപൂർവ്വം അമ്പിളിച്ചേട്ടൻ എന്ന് വിളിക്കുന്ന ജഗതി ശ്രീകുമാർ അഭിനയിച്ചിട്ടുള്ളത്.
സ്വഭാവനടനായും വില്ലനായുമെല്ലാം താരം പ്രതിഭ തെളിയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ഹാസ്യവേഷങ്ങൾ പകരം വെക്കാനാവാത്ത സംഭാവനകൾ തന്നെയായിരുന്നു. സംഭാഷണങ്ങളിൽ മാത്രമല്ല, ആംഗ്യങ്ങളിലും ഭാവങ്ങളിലും തന്‍റേതായ ശൈലി കൊണ്ടുവന്നതിനാൽ സിനിമ പരാജയപ്പെട്ടാലും ജഗതിയുടെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. അടൂര്‍ ഭാസിയും ബഹദൂറുമൊക്കെ അരങ്ങുവാണിരുന്ന ഹാസ്യസാമ്രാജ്യത്തിലേക്ക് കടന്നുവന്ന ജഗതി ശ്രീകുമാറിനൊപ്പം പിന്നീട് കുതിരവട്ടം പപ്പുവും മാളാ അരവിന്ദനും ചേർന്ന് മലയാളസിനിമയുടെ ഹാസ്യത്രയങ്ങളായി മാറി. "വെൽക്കം റ്റു ഊട്ടി, നൈസ് റ്റു മീറ്റ് യൂ," കിലുക്കത്തിലെ ടൂറിസ്റ്റ് ഗൈഡിനെ എങ്ങനെ മറക്കാനാണ്. തീരുന്നില്ല, നന്ദനത്തിലെ കുമ്പിടി, യോദ്ധയിലെ അപ്പുക്കുട്ടൻ, കള്ളനായ നായകനെതിരെ കുതന്ത്രങ്ങൾ മെനയുന്ന കൃഷ്ണവിലാസം ഭഗീരഥന്‍ പിള്ള, നവരസങ്ങൾക്ക് പുറമെ സ്വന്തമായി കണ്ടുപിടിച്ച രസങ്ങൾ കൂടി ചേർത്ത് അഭിനയം പരിശീലിപ്പിക്കുന്ന പച്ചാളം ഭാസി, ഓർക്കും തോറും ചിരിവരുന്ന എത്ര വേഷങ്ങൾ.
2012 മാര്‍ച്ച് 10ന് നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കു പറ്റിയതിനെത്തുടർന്ന് സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് അദ്ദേഹം. ഇപ്പോഴും പൂര്‍ണമായും ആരോഗ്യം വീണ്ടെടുത്തിട്ടില്ല. എങ്കിലും, ഇന്ന് മലയാള സിനിമയുടെ പരിണാമ കാലത്ത് അമ്പിളി നക്ഷത്രം ഇല്ലെങ്കിലും അദ്ദേഹത്തിന്‍റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.