ETV Bharat / sitara

ക്രിസ്റ്റഫര്‍ നോളന്‍റെ 'ടെനെറ്റ്' ഓഗസ്റ്റ് 26ന് തിയേറ്ററുകളിൽ; യുഎസിൽ ചിത്രം സെപ്തംബർ മൂന്നിന് - US release

ജപ്പാൻ, റഷ്യ, ഓസ്‌ട്രേലിയ, കാനഡ തുടങ്ങി 70 രാജ്യങ്ങളിൽ ഓഗസ്റ്റ് 26ന് ചിത്രം തിയേറ്റർ റിലീസിനെത്തും. ഹോളിവുഡ് ചിത്രം യുഎസിൽ സെപ്‌തംബർ മൂന്ന് മുതലായിരിക്കും പ്രദർശനത്തിനെത്തുക

entertainment  ടെനെറ്റ്  ടെനെറ്റ് സിനിമ  ക്രിസ്റ്റഫര്‍ നോളൻ  ഹോളിവുഡ് ചിത്രം  Christopher Nolan's Tenet  Tenet release  hollywood film  US release  warner bros
ക്രിസ്റ്റഫര്‍ നോളന്‍റെ ടെനെറ്റ്
author img

By

Published : Jul 28, 2020, 3:10 PM IST

ക്രിസ്റ്റഫര്‍ നോളൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം 'ടെനെറ്റി'ന്‍റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ഓഗസ്റ്റ് 26ന് 70 രാജ്യങ്ങളിലായി ആഗോളതലത്തിൽ പ്രദർശനത്തിനെത്തും. ജപ്പാൻ, റഷ്യ, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിലും ഏതാനും യൂറോപ്യൻ രാജ്യങ്ങളിലും ടെനെറ്റ് അടുത്ത മാസം 26 മുതൽ തിയേറ്റർ റിലീസായി എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. എന്നാൽ, യുഎസിൽ സെപ്തംബർ മൂന്നിനാണ് ചിത്രം റിലീസിനെത്തുന്നത്.

200 മില്യൺ ഡോളർ മുതൽ മുടക്കിൽ വാർണർ ബ്രദേഴ്‌സ് നിർമിക്കുന്ന ടെനെറ്റ് ജൂലൈ 17ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ ചിത്രത്തിന്‍റെ റിലീസ് പല തവണ മാറ്റിവെക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.