ETV Bharat / sitara

അധ്യാപകനെതിരായ നടപടി : വൈരമുത്തുവിനെതിരെയും വേണമെന്ന് കനിമൊഴിയോട് ചിന്മയി - singer chinmayi sripada mee too allegation news

തോർത്തുടുത്ത് മാത്രം ഓൺലൈൻ ക്ലാസിൽ പ്രത്യക്ഷപ്പെടുകയും വിദ്യാർഥിനികൾക്ക് അശ്ലീല സന്ദേശം അയയ്ക്കുകയും ചെയ്ത അധ്യാപകനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കനിമൊഴി വ്യക്തമാക്കിയിരുന്നു.

ഗായിക ചിന്മയി ശ്രീപാദ പുതിയ വാർത്ത  മീ ടൂ വിവാദം ചിന്മയി വാർത്ത  മീ ടൂ വൈരമുത്തു ചിന്മയി വാർത്ത  കനിമൊഴി എംപി വൈരമുത്തു ചിന്മയി വാർത്ത  പിഎസ്ബിബി സ്‌കൂൾ അധ്യാപകൻ വാർത്ത  ഓൺലൈൻ ക്ലാസിൽ തോർത്ത് ഉടുത്ത് തമിഴ്‌നാട് വാർത്ത  രാജഗോപാലൻ അധ്യാപകൻ ചെന്നൈ വാർത്ത  ലൈംഗികാരോപണം ചിന്മയി തമിഴ് വാർത്ത  അധ്യാപകനെതിരെയുള്ള നടപടി തമിഴ്നാട് വാർത്ത  കനിമൊഴി എംപിയോട് ചിന്മയി വാർത്ത  needful action against vairamuthu news latest  chinmayi kanimozhi malayalam news  psbb school teacher suspension news  online class teacher suspension tamilnadu news  singer chinmayi sripada mee too allegation news  kanimozhi mp psbb teacher rajagopalan news
കനിമൊഴി എംപിയോട് ചിന്മയി
author img

By

Published : May 24, 2021, 5:47 PM IST

ചെന്നൈ : ഓൺലൈൻ ക്ലാസിൽ വിദ്യാർഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെതിരെ സ്വീകരിച്ച നിയമനടപടി, താനും മറ്റ് 16 പേരും ഉന്നയിച്ച മീ ടൂ വിവാദത്തിലുള്‍പ്പെട്ട വൈരമുത്തുവിനെതിരെയും നടപ്പാക്കണമെന്ന് ഗായിക ചിന്മയി ശ്രീപാദ. രാജ്യസഭ എംപിയും ഡിഎംകെ നേതാവുമായ കനിമൊഴിയോടാണ്, ഗായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ വൈരമുത്തുവിനെതിരെ നടപടി എടുക്കണമെന്ന് ഗായിക ആവശ്യപ്പെട്ടത്.

ഓൺലൈൻ ക്ലാസിൽ തോർത്തുടുത്ത് മാത്രം പ്രത്യക്ഷപ്പെടുകയും വിദ്യാർഥിനികൾക്ക് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്ത സംഭവത്തിൽ ചെന്നൈ പിഎസ്ബിബി സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകൻ രാജഗോപാലനെതിരെ പരാതി ഉയർന്നിരുന്നു. എന്നാൽ, തുടക്കത്തിൽ സ്‌കൂൾ അധികൃതർ ഇത് അവഗണിക്കുകയായിരുന്നു.

  • I truly hope, maam, you will do the needful regarding my and 16 other women’s harassment allegations on Mr Vairamuthu.

    Fact remains, inspite of an Interim Injuction, Mr. Radha Ravi and his clique continue to ban me from work.

    I don’t know how my issue doesn’t qualify. https://t.co/xZMXw2vG4d

    — Chinmayi Sripaada (@Chinmayi) May 24, 2021 " class="align-text-top noRightClick twitterSection" data=" ">

പിന്നീട് പൊലീസ് അധ്യാപകനെതിരെ അന്വേഷണം ആരംഭിച്ചു. പിന്നാലെ സ്കൂൾ അധികൃതർ രാജഗോപാലനെ സസ്‌പെൻഡ് ചെയ്തു. അധ്യാപകനും പരാതി അവഗണിച്ച സ്കൂൾ അധികൃതർക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കനിമൊഴി എംപി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഈ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് ചിന്മയിയുടെ പ്രതികരണം.

"വൈരമുത്തുവിനെതിരെ ഞാനും 16 സ്ത്രീകളും ഉന്നയിച്ച ലൈംഗികാരോപണത്തെ കുറിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്കുള്ള വിലക്ക് കോടതി സ്റ്റേ ചെയ്തെങ്കിലും ഇപ്പോഴും രാധ രവിയും സംഘവും ജോലിയിൽ നിന്ന് തടയുകയാണ്. എന്‍റെ പ്രശ്നം എന്തുകൊണ്ട് പരിഗണിക്കപ്പെടുന്നില്ലെന്ന് മനസ്സിലാകുന്നില്ല," - ചിന്മയി ട്വീറ്റ് ചെയ്തു.

More Read: 'സീരിയൽ മൊളസ്റ്ററി'നാണോ ഡോക്‌ടറേറ്റെന്ന് ചിന്മയി ശ്രീപാദ

മീ ടൂ ആരോപണവുമായി വൈരമുത്തുവിനെതിരെ നിരവധി വനിതകള്‍ പരാതി നൽകിയിട്ടും ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ല. കൂടാതെ, ചെന്നൈ എസ്ആര്‍എം യൂണിവേഴ്‌സിറ്റി ഡോക്‌ടറേറ്റ് നല്‍കി വൈരമുത്തുവിനെ ആദരിക്കുന്നതിനെയും ഗായിക വിമർശിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.