ദിലീപ് ചിത്രം ചാന്തപൊട്ട് സിനിമയുമായി ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ സംവിധായകന്‍ ലാല്‍ ജോസിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ ട്രാന്‍സ് നായിക അഞ്ജലി അമീര്‍. ഫേസ്ബുക്കിലാണ് വിഷയത്തില്‍ അഞ്ജലി അമീര്‍ പ്രതികരിച്ചിരിക്കുന്നത്. ചാന്ത്പൊട്ട് എന്ന സിനിമ കാരണം ആദ്യം സംവിധായകന്‍ ലാല്‍ ജോസിനെ കാണാന്‍ ഒരു താത്പര്യവുമില്ലായിരുന്നെന്നും ആ ഒരൊറ്റ സിനിമ കാരണം നേരിട്ട വ്യക്തിഹത്യയും അപമാനവും അത്രത്തോളവുമായിരുന്നുവെന്നും അഞ്ജലി അമീര്‍ പറയുന്നു. പക്ഷെ പിന്നീട് അദ്ദേഹം മാപ്പ് പറയുകയും രാധകൃഷ്ണന്‍ എന്ന കഥാപാത്രത്തെ കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തതോടെ വളരെ പ്രിയപ്പെട്ടവരില്‍ ഒരാളായി മാറിയെന്നും അഞ്ജലി അമീര്‍ കുറിച്ചു.മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരന്‍പില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ച അഞ്ജലി അമീര്‍ സുവര്‍ണപുരുഷന്‍, സൂചിയും നൂലും എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
ചാന്ത്പൊട്ടില്‍ ദിലീപ് അഭിനയിച്ച വേഷം ഒരു ട്രാന്‍സ് ജെന്‍ഡർ കഥാപാത്രത്തിന്‍റെതല്ലായിരുന്നുവെന്ന് ലാല്‍ ജോസ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അഭിമുഖം പുറത്ത് വന്നതിനെ തുടര്‍ന്ന് ട്രാന്‍സ് സമൂഹത്തില്‍ നിന്ന് ലാല്‍ ജോസിന് നേരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ചാന്ത്പൊട്ട് എന്ന സിനിമ കാരണം ഇന്നലെ വരെ അപമാനം നേരിടേണ്ടി വന്നുവെന്നും ഇതിന് വാക്കുകൊണ്ടെങ്കിലും മാപ്പ് പറയണമെന്നും ക്വീര്‍ ആക്ടിവിസ്റ്റ് ഉനൈസ് പ്രതികരിച്ചിരുന്നു.
ചാന്ത് പൊട്ടിന്‍റെ പേരില്‍ എന്നെ കടിച്ചുകീറാന്‍ വന്നവരൊന്നും അറിയാത്ത കാര്യം ചാന്ത് പൊട്ടിലെ രാധ എന്ന രാധാകൃഷ്ണന്‍ പുരുഷനാണ്. അവന്‍റെ ജെന്‍ററിനെ കുറിച്ച് യാതൊരു സംശയവുമില്ല. അവന്‍ ആ സിനിമയില്‍ ഒരു പെണ്‍കുട്ടിയെയാണ് പ്രണയിക്കുന്നത്, അവനൊരു കുട്ടി പിറക്കുന്നുണ്ട്. രാധാകൃഷ്ണന് ആകെയുണ്ടായിരുന്നത് പെരുമാറ്റത്തിലെ സ്‌ത്രൈണതയാണ്, അത് വളര്‍ന്ന സാഹചര്യത്തെ മുന്‍നിര്‍ത്തിയാണെന്നും’ ലാല്‍ ജോസ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സിനിമ പുറത്തിറങ്ങി കാലങ്ങള്‍ക്ക് ശേഷം പാര്‍വതി ഒരാളോട് ചാന്ത് പൊട്ടിന്‍റെ പേരില്‍ തനിക്ക് വേണ്ടി മാപ്പ് പറഞ്ഞത് എന്തിനാണെന്ന് മനസിലായില്ല. അത് ശുദ്ധഭോഷത്തരമാണെന്നും ട്രാന്‍സ് സമൂഹം ചാന്ത്പൊട്ട് സിനിമക്ക് ശേഷം അടുത്ത സൗഹൃദമാണ് പുലര്‍ത്തിയതെന്നും ലാല്‍ ജോസ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.