ETV Bharat / sitara

അച്ഛന്‍ മകന്‍ കഥ പറഞ്ഞ് മോഹന്‍ലാലും പൃഥ്വിയും; വന്നു പോകും വൈറല്‍ - Bro Daddy cast and crew

Bro Daddy title song: ബ്രോ ഡാഡിയിലെ ടൈറ്റില്‍ സോങ്‌ പുറത്തിറങ്ങി. പൃഥ്വിരാജും മോഹന്‍ലാലും ചേര്‍ന്നാണ് വന്നു പോകും എന്ന്‌ തുടങ്ങുന്ന ബ്രോ ഡാഡിയിലെ ടൈറ്റില്‍ ഗാനം പാടിയിരിക്കുന്നത്‌.

Bro Daddy title song  Vannu Pokum released  വന്നു പോകും വൈറല്‍  അച്ഛന്‍ മകന്‍ കഥ പറഞ്ഞ് മോഹന്‍ലാലും പൃഥ്വിയും  ബ്രോ ഡാഡിയിലെ ടൈറ്റില്‍ സോങ്‌  Mohanlal Prithviraj sung Bro Daddy song  Bro Daddy trailer  Prithviraj Mohanlal combo  Bro Daddy cast and crew  Bro Daddy release
അച്ഛന്‍ മകന്‍ കഥ പറഞ്ഞ് മോഹന്‍ലാലും പൃഥ്വിയും; വന്നു പോകും വൈറല്‍
author img

By

Published : Jan 21, 2022, 5:20 PM IST

Bro Daddy title song: അച്ഛന്‍ മകന്‍ കഥ പറഞ്ഞ്‌ മോഹന്‍ലാലും പൃഥ്വിരാജും. വന്നു പോകും എന്ന 'ബ്രോ ഡാഡി'യിലെ ടൈറ്റില്‍ സോങിലൂടെയാണ് മോഹന്‍ലാലും പൃഥ്വിരാജും കഥ പറഞ്ഞിരിക്കുന്നത്‌. മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്നാണ്‌ ഈ ഗാനം പാടിയിരിക്കുന്നത്‌. മധു വാസുദേവന്‍റെ ഗാന രചനയില്‍ ദീപക്‌ ദേവാണ്‌ സംഗീതം.

  • " class="align-text-top noRightClick twitterSection" data="">

Mohanlal Prithviraj sung Bro Daddy song: റിലീസായത്‌ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ് ടൈറ്റില്‍ സോങ്. 'ബ്രോ ഡാഡി'യിലെ ടൈറ്റില്‍ സോങ്‌ ആരാധകര്‍ ഇരു കരങ്ങളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്‌. ഗാനം ശ്രദ്ധേയമാവാന്‍ കാരണം ഗായകര്‍ തന്നെ.

അച്ഛനും മകനും തമ്മിലുള്ള ഒരു സംഭാഷണമാണ്‌ ചിത്രത്തിലെ ടൈറ്റില്‍ ഗാനമെന്ന്‌ കഴിഞ്ഞ ദിവസം പൃഥ്വിരാജും ദീപക്‌ ദേവും വെളിപ്പെടുത്തിയിരുന്നു. ഫേസ്‌ബുക്ക്‌ ലൈവിലൂടെയായിരുന്നു ഇരുവരുടെയും വെളിപ്പെടുത്തല്‍.

Bro Daddy first video song: 'പറയാതെ വന്നെന്‍' എന്ന ബ്രോ ഡാഡിയിലെ ആദ്യ വീഡിയോ ഗാനവും പുറത്തിറങ്ങിയിരുന്നു. ലക്ഷ്‌മി ശ്രീകുമാറിന്‍റെ വരികള്‍ക്ക്‌ ദീപക്‌ ദേവിന്‍റെ സംഗീതത്തില്‍ എംജി ശ്രീകുമാറും വിനീത്‌ ശ്രീനിവാസനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്‌.

Bro Daddy trailer: നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ ഏറെ ശ്രദ്ധേയമായിരുന്നു. പൂര്‍ണമായും കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന രംഗങ്ങള്‍ തന്നെയാണ് 'ബ്രോ ഡാഡി'യുടെ പ്രധാന ആകര്‍ഷണം.

Prithviraj Mohanlal combo: ലൂസിഫറി'ന് ശേഷം മോഹന്‍ലാല്‍ - പൃഥ്വിരാജ്‌ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം കൂടിയാണ് 'ബ്രോ ഡാഡി'. നാളേറെയായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്‌, മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്‌ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു.

ജോണ്‍ കാറ്റാടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മകനായി ഈശോ ജോണ്‍ കാറ്റാടി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ്‌ അവതരിപ്പിക്കുന്നത്. പൃഥ്വിയുടെ നായികയായി കല്യാണി പ്രിയദര്‍ശനും വേഷമിടുന്നു. അന്ന എന്ന കഥാപാത്രത്തെ കല്യാണിയും അന്നമ്മ എന്ന കഥാപാത്രത്തെ മീനയുമാണ് അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ ഭാര്യയുടെ വേഷമാണ് ചിത്രത്തില്‍ മീനയ്‌ക്ക്‌.

Bro Daddy cast and crew: കനിഹ, സൗബിന്‍ ഷാഹിര്‍, ഉണ്ണി മുകുന്ദന്‍, ജഗദീഷ്‌, ലാലു അലക്‌സ്‌, ജാഫര്‍ ഇടുക്കി, നിഖില വിമല്‍, മല്ലിക സുകുമാരന്‍, കാവ്യ എം.ഷെട്ടി തുടങ്ങിയവരും 'ബ്രോ ഡാഡി'യില്‍ അണിനിരക്കുന്നു. ബിബിന്‍ മാളിയേക്കലിന്‍റെ തിരക്കഥയില്‍ പൃഥ്വിരാ‌ജിന്‍റെ സംവിധാനത്തില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മാണം.ദീപക്‌ ദേവ് ആണ് സംഗീത സംവിധാനം. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും നിര്‍വഹിക്കും. എം ആര്‍ രാജകൃഷ്‌ണനാണ് ഓഡിയോഗ്രാഫി. അഖിലേഷ്‌ മോഹന്‍ എഡിറ്റിങും നിര്‍വഹിക്കും.

Bro Daddy release: ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെ ജനുവരി 26നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക.

Also Read: ഓസ്‌കാർ നോമിനേഷൻ പട്ടികയില്‍ ഇടംപിടിച്ച്‌ മരക്കാറും ജയ്‌ ഭീമും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.