വാഷിംഗ്‌ടൺ: അമേരിക്ക ക്ഷുഭിതമാണ്. കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിൽ രാജ്യത്ത് വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. അമേരിക്കയിൽ കറുത്തവർഗക്കാർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ഹോളിവുഡ് നടി ഗ്വിനെത്ത് പാൽട്രോ. "അമേരിക്കയിൽ ഒരു കറുത്ത വംശക്കാരനായി ജീവിക്കുന്നത് വളരെ പ്രയാസമാണ്. ഭൂമിയിൽ ഒരു ജീവി വർഗത്തിനിടയിലും ചർമത്തിന്‍റെ നിറത്തിൽ വിവേചനമില്ല. എന്നാൽ, തൊലിയുടെ നിറം ഇരുണ്ടുപോയതിൽ പാർശ്വവൽക്കരിക്കപ്പെടുകയാണ് മനുഷ്യർ. വംശീയ വേർതിരിവുകളിലൂടെ അവരെ കൊലപ്പെടുത്തുകയും ചെയ്യുന്നു." രാജ്യത്ത് അസ്ഥിരതയും വിഭജനവും വേണ്ട എന്ന് ആഗ്രഹിക്കുന്നവർ പോലും നിസഹായരാണെന്നും അയൺ മാൻ ഫെയിം തുറന്നു പറയുന്നു. കാരണം, വെളുത്ത വർഗക്കാരുടെ മേൽക്കോയ്‌മയുള്ള സമൂഹത്തിൽ നിന്നാണ് ഓരോരുത്തരും പ്രതിഷേധം നടത്തുന്നതെന്നും അത് പലപ്പോഴും ഫലവത്താകാതെ പോകുന്നുവെന്നും പാൽട്രോ പറഞ്ഞു. യുഎസിൽ ആഫ്രിക്കൻ-അമേരിക്കക്കാർ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് വിവരിച്ച ഗ്വിനെത്ത് പാൽട്രോ വംശീയ വിവേചനത്തിൽ ഇരകളാകുന്നവർക്കായുള്ള സമാശ്വസ ഫണ്ടിലേക്ക് സംഭാവന ചെയ്യാനും അഭ്യർഥിക്കുന്നുണ്ട്.
കറുത്ത വർഗക്കാരനും ജീവിതമുണ്ട്; അമേരിക്കയിലെ വംശഹത്യയിൽ പ്രതികരിച്ച് ഗ്വിനെത്ത് പാൽട്രോ
യുഎസിൽ ആഫ്രിക്കൻ-അമേരിക്കക്കാർ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് തുറന്നുപറയുകയാണ് ദി ഷേക്‌സ്‌പിയർ ഇൻ ലവ് ഫെയിം പാൽട്രോ