ETV Bharat / sitara

ബയോ വെപ്പണ്‍ പരാമര്‍ശം : ആയിഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കേസ് - case against aisha sulthana

അഡ്​മിനിസ്​ട്രേറ്റര്‍ പ്രഫുല്‍ കെ.പ​ട്ടേലിനെ ജൈവായുധം അഥവാ ബയോവെപ്പണ്‍ എന്ന്​ വിശേഷിപ്പിച്ച സംഭവത്തിലാണ്​ പരാതി.

bioweapon reference against lakshadweep administrator police filed a case against aisha sulthana  ബയോ വെപ്പണ്‍ പരാമര്‍ശം; ആയിഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രേഹത്തിന് കേസ്  ആയിഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രേഹത്തിന് കേസ്  ബയോ വെപ്പണ്‍ പരാമര്‍ശം  ബയോ വെപ്പണ്‍ പരാമര്‍ശം വാര്‍ത്തകള്‍  ആയിഷ സുല്‍ത്താന  case against aisha sulthana  aisha sulthana
ബയോ വെപ്പണ്‍ പരാമര്‍ശം; ആയിഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രേഹത്തിന് കേസ്
author img

By

Published : Jun 10, 2021, 10:01 PM IST

ലക്ഷദ്വീപ് സ്വദേശിയും സിനിമ പ്രവര്‍ത്തകയുമായ ആയിഷ സുല്‍ത്താനയ്‌ക്കെതിരെ പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. ബിജെപി ലക്ഷദ്വീപ് പ്രസിഡന്‍റ് സി.അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കവരത്തി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. അഡ്​മിനിസ്​ട്രേറ്റര്‍ പ്രഫുല്‍ കെ.പ​ട്ടേലിനെ ജൈവായുധം അഥവാ ബയോവെപ്പണെന്ന്​ വിശേഷിപ്പിച്ച സംഭവത്തിലാണ്​ പരാതി.

bioweapon reference against lakshadweep administrator police filed a case against aisha sulthana  ബയോ വെപ്പണ്‍ പരാമര്‍ശം; ആയിഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രേഹത്തിന് കേസ്  ആയിഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രേഹത്തിന് കേസ്  ബയോ വെപ്പണ്‍ പരാമര്‍ശം  ബയോ വെപ്പണ്‍ പരാമര്‍ശം വാര്‍ത്തകള്‍  ആയിഷ സുല്‍ത്താന  case against aisha sulthana  aisha sulthana
ആയിഷ സുല്‍ത്താനയ്‌ക്കെതിരായ കേസിന്‍റെ എഫ് ഐ ആര്‍ കോപ്പി

ആയിഷ സുല്‍ത്താനയുടെ വിവാദ പരാമര്‍ശം

മറ്റ് രാജ്യങ്ങള്‍ക്ക് നേരെ ചൈന കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍ പ​ട്ടേലെന്ന ബയോവെപ്പണ്‍ പ്രയോഗിച്ചത് എന്നായിരുന്നു ആയിഷ സുല്‍ത്താന ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പരാമര്‍ശിച്ചത്.

  • " class="align-text-top noRightClick twitterSection" data="">

ഇത് വിവാദമായതോടെ രാജ്യത്തെയോ സര്‍ക്കാരിനെയോ അല്ല പ്രഫുല്‍ പട്ടേലിനെ ഉദ്ദേശിച്ചാണ്​ താന്‍ ആ പരാമര്‍ശം നടത്തിയതെന്ന്​ ആയിഷ സുല്‍ത്താന വ്യക്​തമാക്കി. ഒരു വര്‍ഷത്തോളം ഒറ്റ കോവിഡ് പോലും റിപ്പോര്‍ട്ട്​ ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേലിലൂടെയും കൂടെ വന്നവരിലൂടെയുമാണ് വൈറസ് വ്യാപിച്ചതെന്നും ഈ സാഹചര്യത്തിലാണ്​ അദ്ദേഹത്തെ ബയോവെപ്പണുമായി താരതമ്യപ്പെടുത്തിയതെന്നും ആയിഷ ഫേസ്​ബുക്കില്‍ കുറിച്ചു.

Also read: 'ഫേക്ക് അലര്‍ട്ട്' ; ക്ലബ് ഹൗസ് വ്യാജനെതിരെ മഞ്ജു വാര്യര്‍

ആയിഷയ്‌ക്കൊപ്പം ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം

ആയിഷ സുൽത്താനയ്ക്ക് പിന്തുണയുമായി ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘവും ഈ വിവാദത്തിന് ശേഷം രം​ഗത്തെത്തി. ആയിഷയ്‌ക്കൊപ്പം ലക്ഷദ്വീപിലെ സാംസ്കാരിക സമൂഹം ഉറച്ച് നിൽക്കുമെന്നാണ് സാഹിത്യ പ്രവർത്തക സംഘം അറിയിച്ചത്.

ആയിഷ നടത്തിയ പ്രസ്താവനയെ രാജ്യദ്രോഹ പരമർശമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം അഭിപ്രായപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.