എം.ടി വാസുദേവന്‍ നായർ തിരക്കഥ എഴുതുന്ന പ്രിയദർശൻ ചിത്രത്തിൽ ബിജു മേനോൻ നായകനാകുന്നു. ഈ വർഷം തന്നെ റിലീസിനെത്തിക്കുന്ന എം.ടിയുടെ ആന്തോളജിയിൽ പ്രിയദർശൻ ഒരു ചിത്രം ചെയ്യുന്നുണ്ടെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.
പ്രിയദർശന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലെ നായകൻ താനാണെന്ന് ബിജു മേനോൻ ഒരു വാർത്താമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ആറ് കഥകള്‍ കോര്‍ത്തിണക്കിയ ആന്തോളജിയിൽ 'ശിലാലിഖിതം' എന്ന എം.ടിയുടെ കഥയാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്നത്.
ആദ്യമായാണ് എം.ടിയും പ്രിയദർശനും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്. മറ്റ് അഞ്ച് കഥകളിൽ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനും ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ടെന്നാണ് സൂചന.
More Read: തെലുങ്ക് ലൂസിഫറിലെ ബോബിയായി ബിജു മേനോൻ
താൻ എം.ടിയുടെ കഥ സിനിമയാക്കുന്നുവെന്ന് നേരത്തേ സന്തോഷ് ശിവൻ ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഇത് ഒരു ആന്തോളജിയുടെ ഭാഗമാണെന്ന് അദ്ദേഹം വിശദമാക്കിയിരുന്നില്ല.
മരണം കാത്തിരിക്കുന്ന ഒരാളെക്കുറിച്ചാണ് സന്തോഷ് ശിവൻ ചിത്രമെന്നും, നടൻ സിദ്ദിഖായിരിക്കും കേന്ദ്രകഥാപാത്രമാകുകയെന്നുമാണ് റിപ്പോർട്ടുകൾ.