വീണ്ടുമൊരു പ്രണയ കാവ്യം അണിയറയില്‍ ഒരുങ്ങുകയാണ്. ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷൈജു അന്തിക്കാട് ചിത്രം 'ഭൂമിയിലെ മനോഹര സ്വകാര്യ'ത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. കാലികപ്രാധാന്യമുള്ള പ്രണയകഥയാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
- " class="align-text-top noRightClick twitterSection" data="">
ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, നിഷ സാരംഗ്, അഞ്ജു അരവിന്ദ്, ഹരീഷ് പേരടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു സതീഷ് എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
എ.ശാന്തകുമാര്‍ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അന്‍റോണിയോ മൈക്കിളാണ് ചെയ്തിരിക്കുന്നത്. സച്ചിന്‍ ബാബുവിന്‍റേതാണ് സംഗീതം. ബയോസ്‌കോപ്പ് ടാക്കീസിന്‍റെ ബാനറില്‍ രജീവ് കുമാറാണ് നിര്‍മാണം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രതികരണം നേടിയിരുന്നു.