ETV Bharat / sitara

അയ്യപ്പന്‍ നായരെ കടത്തിവെട്ടി പവന്‍ കല്യാണ്‍! ഭീംല നായക് ട്രെന്‍ഡിങ് നമ്പര്‍ 1 - movie

വെടിമരുന്ന് ഉപയോഗിച്ച് കോശി കുര്യന്‍റെ വണ്ടി കത്തിക്കുന്ന അയ്യപ്പന്‍ നായരുടെ രംഗമാണ് പ്രൊമോ വീഡിയോയില്‍ ദൃശ്യമാവുക.

SITARA  Bheemla Nayak promo video in trending list  ഭീംല നായക് ട്രെന്‍ഡിംഗ് നമ്പര്‍ 1  അയ്യപ്പന്‍ നായരെ കടത്തിവെട്ടി പവന്‍ കല്യാണ്‍  ETV  entertainment  entertainment news  news  latest news  trending  trending list  Bheemla Nayak  Ayyappanum Koshiyum  blockbuster  Diwali release  theatre release  Pawan Kalyan  Rana Daggubati  promo video  song  film  film news  movie  movie news
അയ്യപ്പന്‍ നായരെ കടത്തിവെട്ടി പവന്‍ കല്യാണ്‍! ഭീംല നായക് ട്രെന്‍ഡിംഗ് നമ്പര്‍ 1
author img

By

Published : Nov 5, 2021, 12:49 PM IST

Updated : Nov 5, 2021, 1:13 PM IST

പൃഥ്വിരാജ്-ബിജു മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്ത ബ്ലോക്ക്‌ബസ്‌റ്റര്‍ ചിത്രം 'അയ്യപ്പനും കോശി' യുടെ തെലുങ്ക്‌ റീമേക്കാണ് പവന്‍ കല്യാണ്‍ നായകനായെത്തുന്ന 'ഭീംല നായക്'. ദീപാവലി ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ പ്രൊമോ വീഡിയോ ഇപ്പോള്‍ ട്രെന്‍ഡിങില്‍ ഇടംപിടിച്ചിരിക്കുകയാണ്. രണ്ട് ദിവസം കൊണ്ട് പ്രൊമോ ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനം നേടി.

വെടിമരുന്ന് ഉപയോഗിച്ച് കോശി കുര്യന്‍റെ വണ്ടി കത്തിക്കുന്ന അയ്യപ്പന്‍ നായരുടെ രംഗമാണ് പ്രൊമോ വീഡിയോയില്‍ ദൃശ്യമാവുക. പൃഥ്വിരാജ്, ബിജുമേനോന്‍ എന്നിവരുടെ കഥാപാത്രങ്ങള്‍ യഥാക്രമം റാണ ദഗ്ഗുബതി, പവന്‍ കല്യാണ്‍ എന്നിവരാണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അയ്യപ്പന്‍ നായരായി പവന്‍ കല്യാണും കോശി കുര്യനായി റാണ ദഗ്ഗുബതിയുമാണ് വേഷമിടുന്നത്. തെലുങ്കില്‍ അയ്യപ്പന്‍ നായരുടെ പേര് ഭീംല നായക്കെന്നും, കോശി കുര്യന്‍റേത് ഡാനിയല്‍ ശേഖര്‍ എന്നുമാണ്.

  • " class="align-text-top noRightClick twitterSection" data="">

നിത്യ മേനോനാണ് ചിത്രത്തില്‍ ഭീംല നായകിന്‍റെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംയുക്‌ത മേനോന്‍ റാണയുടെ നായികയായും വേഷമിടും.

സിതാര എന്‍റര്‍ടെയിന്‍മെന്‍റ്‌സിന്‍റെ ബാനറില്‍ നാഗ വംശിയാണ് നിര്‍മ്മാണം. സാഗര്‍ കെ ചന്ദ്രയാണ് സംവിധാനം. ത്രിവിക്രം ശ്രീനിവാസ് ആണ് സംഭാഷണം ഒരുക്കുന്നത്. ചിത്രത്തിലെ ഗാനം ഏഴിന് പുറത്തിറങ്ങും. 2022 ജനുവരി 12ന് ചിത്രം തിയേറ്ററുകളിലെത്തും.

Last Updated : Nov 5, 2021, 1:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.