ETV Bharat / sitara

സ്ത്രീകൾക്ക് നേരെ അധിക്ഷേപം: വീട് കയറി മർദ്ദിച്ച് പ്രതികാരവുമായി ഭാഗ്യലക്ഷ്‌മിയും സംഘവും - bhagyalakshmi protests

ഡോ.വിജയ്.പി.നായരെയാണ് തിരുവനന്തപുരം ഗാന്ധാരി അമ്മൻ കോവിൽ റോഡിലെ താമസസ്ഥലത്തെത്തി ഭാഗ്യലക്ഷ്മിയും സംഘവും മര്‍ദ്ദിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തത്.

bhagyalakshmi protests against youtuber who gave deformative stories about woman  സാമൂഹ്യ മാധ്യമങ്ങൾ വഴി സ്ത്രീകളെ അധിക്ഷേപിച്ചയാള്‍ക്ക് സ്ത്രീകളുടെ മർദ്ദനം  ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി  ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വാര്‍ത്തകള്‍  ആക്ടിവിസ്റ്റ് ദിയ സന  bhagyalakshmi protests  diya sana protests
സാമൂഹ്യ മാധ്യമങ്ങൾ വഴി സ്ത്രീകളെ അധിക്ഷേപിച്ചയാള്‍ക്ക് സ്ത്രീകളുടെ മർദ്ദനം
author img

By

Published : Sep 26, 2020, 7:20 PM IST

Updated : Sep 26, 2020, 7:46 PM IST

തിരുവനന്തപുരം: സ്ത്രീകളെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചയാളെ വീട്ടിൽ കയറി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം സ്ത്രീകള്‍ മര്‍ദ്ദിച്ചു. ഡോ.വിജയ്.പി.നായരെയാണ് തിരുവനന്തപുരം ഗാന്ധാരി അമ്മൻ കോവിൽ റോഡിലെ താമസസ്ഥലത്തെത്തി ഭാഗ്യലക്ഷ്മിയും സംഘവും മര്‍ദ്ദിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തത്. ശേഷം ഇയാളെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. മർദ്ദിക്കുന്നതിന്‍റെയും മാപ്പ് പറയിപ്പിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ ആക്ടിവിസ്റ്റ് ദിയ സനയുടെ ഫേസ്ബുക്കിലൂടെ തത്സമയം പുറത്തുവിട്ടു. പരാതിപ്പെട്ടിട്ടും പൊലീസിൽ നിന്ന് നീതി ലഭിക്കാത്ത പശ്ചാത്തലത്തിലാണ് നേരിട്ടെത്തി പ്രതിഷേധിച്ചതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. മർദ്ദനത്തിന് ശേഷം ഇയാളെ കൊണ്ട് മാപ്പ് പറയിച്ച പ്രതിഷേധക്കാർ ഇയാളുടെ മൊബൈലിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു. വിജയ്.പി.നായരുടെ ലാപ്ടോപ്പും മൊബൈലും സംഘം പിടിച്ചെടുത്തു.

സ്ത്രീകൾക്ക് നേരെ അധിക്ഷേപം: വീട് കയറി മർദ്ദിച്ച് പ്രതികാരവുമായി ഭാഗ്യലക്ഷ്‌മിയും സംഘവും

Last Updated : Sep 26, 2020, 7:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.