തനിക്കും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചതായും ഇതേ തുടർന്ന് ക്വാറന്‍റൈനിൽ കഴിയുകയാണെന്നും ബംഗാൾ താരം കോയൽ മല്ലിക്. താനും അച്ഛനും അമ്മയും ഭർത്താവും വൈറസ് ബാധിതരാണെന്നാണ് നടി ട്വിറ്ററിലൂടെ അറിയിച്ചത്. കോയലിന്‍റെ പിതാവും നടനുമായ രഞ്ജിത്ത് മല്ലിക്, മാതാവ് ദീപാ മല്ലിക്, ഭർത്താവും നിർമാതാവുമായ നിസ്‌പാൽ സിംഗ് എന്നിവർക്കും കൊവിഡ് പോസിറ്റീവാണ്. കോയലിന്‍റെ കുഞ്ഞ് ഇപ്പോൾ ഭർത്താവിന്‍റെ മാതാപിതാക്കൾക്കൊപ്പമാണ്.
-
Baba Ma Rane & I are tested COVID-19 Positive...self quarantined!
— Koel Mallick (@YourKoel) July 10, 2020 " class="align-text-top noRightClick twitterSection" data="
">Baba Ma Rane & I are tested COVID-19 Positive...self quarantined!
— Koel Mallick (@YourKoel) July 10, 2020Baba Ma Rane & I are tested COVID-19 Positive...self quarantined!
— Koel Mallick (@YourKoel) July 10, 2020
കഴിഞ്ഞ മെയ് മാസമാണ് തനിക്ക് ഒരു ആൺ കുഞ്ഞ് പിറന്ന വിവരം ബംഗാളി നടി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഈ സന്തോഷത്തിന് പിന്നാലെയാണ് കോയലിനും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് ബാധയുണ്ടെന്ന് കണ്ടെത്തിയത്.