ദിലീഷ് പോത്തൻ ചിത്രം ജോജിയിലെ അഭിനേതാക്കൾ മലയാളിക്ക് പുതിയ മുഖങ്ങളായിരുന്നില്ല. എന്നാൽ, ചിത്രത്തിലെ കഥാപാത്രങ്ങളോരോന്നും പ്രേക്ഷകന് കണ്ട് പരിചയമില്ലാത്തവരായിരുന്നു. ഫഹദ് ഫാസിലിന്‍റെ കരിയർ ബസ്റ്റുകളിലേക്ക് ഉൾപ്പെടുത്താവുന്ന ജോജിക്ക് മാത്രമല്ല മികച്ച പ്രതികരണം ലഭിക്കുന്നത്, സിനിമയിൽ ബാബുരാജിന്‍റെ ജോമോനും പിഎൻ സണ്ണിയുടെ പനച്ചേൽ കുട്ടപ്പനും ഉണ്ണിമായയുടെ ബിൻസിയും ഷമ്മി തിലകന്‍റെ ഡോ. ഫെലിക്സുമെല്ലാം താരങ്ങളുടെ വ്യത്യസ്ത അഭിനയമുഹൂർത്തങ്ങളെ പുറത്തെടുക്കുകയായിരുന്നു.
- " class="align-text-top noRightClick twitterSection" data="">
ഗോദ, കുഞ്ഞിരാമായണം, മിന്നൽ മുരളി ചിത്രങ്ങളുടെ സംവിധായകനും നടനുമായ ബേസിൽ ജോസഫും ജോജിയിൽ വളരെ വ്യത്യസ്തമായ വേഷമാണ് ചെയ്തത്. ഇതുവരെ ഭൂരിഭാഗം സിനിമകളിലും ബേസിൽ നായകന്‍റെ കൂട്ടുകാരനായാണ് എത്തിയിട്ടുള്ളതെങ്കിൽ ദിലീഷ് പോത്തൻ ഫാദർ കെവിനെയായിരുന്നു താരത്തിൽ കണ്ടത്. സംവിധായകന്‍റെ പ്രതീക്ഷക്കൊപ്പം ബേസിൽ ജോസഫ് പുരോഹിതന്‍റെ വേഷം ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു.
ഇപ്പോഴിതാ, ഫാദർ കെവിനായുള്ള തയ്യാറെടുപ്പുകൾ ആണ് ബേസിൽ ജോസഫ് പങ്കുവച്ച വീഡിയോയിൽ കാണാനാകുന്നത്. ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് കൂടിയായ ശ്യാം പുഷ്കരനാണ് ലൊക്കേഷനിൽ നിന്നും വീഡിയോ പകർത്തിയിരിക്കുന്നത്. സംവിധായകൻ ദിലീഷ് പോത്തനെയും വീഡിയോയിൽ കാണാം.