എറണാകുളം: ടിനി ടോം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് വിമർശനം. അമ്മ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്ത ചിത്രത്തിനാണ് മോശമായ പ്രതികരണങ്ങള്‍ ലഭിച്ചത് . അമ്മ നട്ടെല്ലില്ലാത്ത സംഘടനയാണെന്നും വെള്ളിയാഴ്ച നടന്നത് കോമഡി സ്റ്റാഴ്‌സ് മീറ്റിങാണെന്നുമൊക്കെയാണ് കമന്‍റുകൾ.
വെള്ളിയാഴ്ച്ച കൊച്ചി ഹോളിഡെ ഇന്നിൽ വെച്ചായിരുന്നു എട്ട് പേരടങ്ങുന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം നടന്നത്. ഇതിൽ ടിനിടോം, ബാബുരാജ്, മോഹൻലാൽ, രചന നാരായണൻകുട്ടി, മുകേഷ്, ശ്വേത മേനോൻ, ഇടവേള ബാബു, സുധീർ കരമന എന്നീ അംഗങ്ങൾ പങ്കെടുത്തു. പ്രധാന വിഷയങ്ങളിൽ സംഘടന എടുത്ത നടപടികളോടുള്ള അഭിപ്രായങ്ങളാണ് പ്രതിഷേധമായി കമന്‍റിൽ നിറയുന്നത്.
-
Amma meet
Posted by Tiny Tom on Friday, November 20, 2020
Amma meet
Posted by Tiny Tom on Friday, November 20, 2020
Amma meet
Posted by Tiny Tom on Friday, November 20, 2020