ചോളരാജവംശത്തിന്‍റെ പശ്ചാത്തലത്തിൽ മണിരത്നം ഒരുക്കുന്ന ബിഗ്ബജറ്റ് ചിത്രം പൊന്നിയിൻ സെൽവന്‍റെ ഭാഗമാകാൻ ബാബു ആന്‍റണി. ഏവരും ഉറ്റുനോക്കുന്ന സിനിമയുടെ ഭാഗമാകുന്നുവെന്ന് ബാബു ആന്‍റണി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വമ്പൻ താരനിരയുടെ സാന്നിധ്യം കൊണ്ട് പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ചിത്രമാണ് പൊന്നിയിൻ സെൽവൻ.
മണിരത്നം ചിത്രമായ ഇരുവറിലൂടെ സിനിമയിലേക്ക് കടന്നുവന്ന ഐശ്വര്യ റായ് മണിരത്നവുമായി വീണ്ടും കൈകോർക്കുന്നുവെന്നതും സിനിമയുടെ പ്രത്യേകതയാണ്. അതും ആദ്യ സിനിമയിലേതു പോലെ ഇരട്ട വേഷത്തിൽ. അമിതാഭ് ബച്ചന്‍, വിക്രം, ജയം രവി, കാര്‍ത്തി, ജയറാം, പാര്‍ഥിപന്‍, സത്യരാജ്, കീര്‍ത്തി സുരേഷ്, ഐശ്വര്യ ലക്ഷ്മി, അമല പോള്‍, കിഷോർ, വിക്രം പ്രഭു തുടങ്ങിയ താരങ്ങളാല്‍ സമ്പന്നമാണ് സിനിമ.
Also Read: സുവർണ യുഗത്തിന് ജീവൻ വക്കുന്നു.... മണിരത്നത്തിന്‍റെ 'പൊന്നിയൻ സെൽവൻ' പോസ്റ്റർ പുറത്ത്
പുതുച്ചേരിയിലും ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിലുമായി ചിത്രീകരണം നടന്ന സിനിമയുടെ ആദ്യ ഭാഗം 2022ൽ പുറത്തിറക്കാനാണ് പദ്ധതി. എ.ആർ റഹ്മാന്‍റെ മാന്ത്രികസംഗീതം ചിത്രത്തിന്‍റെ മറ്റൊരു ആകർഷണമാണ്. രവി വർമനാണ് പൊന്നിയൻ സെൽവന്‍റെ കാമറ കൈകാര്യം ചെയ്യുന്നത്.