ETV Bharat / sitara

റാണാ ദഗ്ഗുബാട്ടി കോശിയാകും, അയ്യപ്പൻനായരായി ബാലകൃഷ്ണ; ഇനി തെലുങ്കില്‍ കാണാം

തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയായ സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്‍റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Ayyappanum Koshiyum' to be remade in telugu  അയ്യപ്പനും കോശിയും തെലുങ്കിലേക്ക്; റാണാ ദഗുബാട്ടിയും ബാലകൃഷ്ണയും ടൈറ്റില്‍ റോളില്‍  റാണാ ദഗുബാട്ടി  അയ്യപ്പനും കോശിയും  അയ്യപ്പനും കോശിയും തെലുങ്കിലേക്ക്  അനാര്‍ക്കലി  സച്ചി  ബാഹുബലി
അയ്യപ്പനും കോശിയും തെലുങ്കിലേക്ക്; റാണാ ദഗുബാട്ടിയും ബാലകൃഷ്ണയും ടൈറ്റില്‍ റോളില്‍
author img

By

Published : Mar 27, 2020, 12:30 PM IST

അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ച് തീയേറ്ററുകളില്‍ കൈയ്യടി വാരിക്കൂട്ടിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ഫെബ്രുവരി ഏഴിന് തീയേറ്ററുകളില്‍ എത്തിയ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ബിജു മേനോനും പൃഥ്വിരാജുമായിരുന്നു. അനാര്‍ക്കലിക്ക് ശേഷമുള്ള സച്ചിയുടെ രണ്ടാമത്തെ സംവിധാന സംരംഭം കൂടിയായിരുന്നു അയ്യപ്പനും കോശിയും.

ഇപ്പോള്‍ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെടാനൊരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയായ സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സാണ് ചിത്രത്തിന്‍റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തില്‍ കോശിയായി വേഷമിടുക ബാഹുബലിയിലെ പള്‍വാള്‍ദേവന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കവര്‍ന്ന റാണാ ദഗുബാട്ടിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അയ്യപ്പന്‍ നായരെ അവതരിപ്പിക്കാന്‍ നന്ദമൂരി ബാലകൃഷ്ണയെയാണ് നിര്‍മാതാക്കള്‍ പരിഗണിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ കാര്യത്തിൽ കൂടി തീരുമാനമായിട്ടില്ല.

ചിത്രത്തിന്‍റെ തമിഴ് റീമേക്കും ഒരുങ്ങുന്നുണ്ട്. ആടുകളം, ജിഗർതണ്ട, പൊള്ളാതവൻ, എന്നീ ചിത്രങ്ങളുടെ നിർമാതാവായ കതിർസേനനാണ് തമിഴിൽ ചിത്രം നിർമിക്കുന്നത്. തമിഴിൽ ശരത്കുമാറും ശശികുമാറും പ്രധാന വേഷങ്ങളിലെത്തുമെന്നാണ് സൂചന. മലയാളത്തില്‍ സംവിധായകന്‍ സച്ചി തന്നെയായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയതും. ബോക്സോഫീസിലും ചിത്രം വിജയമായിരുന്നു. ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും മികച്ച പ്രതികരണം നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.