തമിഴ് യുവതാരം അഥര്‍വയും നടി അനുപമ പരമേശ്വരനും നായിക നായകന്മാരാകുന്ന പുതിയ തമിഴ് ചിത്രം "തള്ളിപോകാതെ" ട്രെയിലര്‍ പുറത്തിറങ്ങി. സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറാണ് ട്രെയിലര്‍ സോഷ്യല്‍മീഡിയയില്‍ റിലീസ് ചെയ്‌തത്. പ്രണയം പ്രമേയമാകുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് കണ്ണനാണ്. സംവിധായകന്‍ കണ്ണന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നതും. ഗോപി സുന്ദറാണ് സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. അനുപമയുടെ രണ്ടാമത്തെ തമിഴ് സിനിമയാണ് തള്ളിപോകാതെ. ഒടിടി റിലീസ് ചെയ്ത മണിയറയിലെ അശോകനാണ് അനുപമയുടെ അവസാനം റിലീസ് ചെയ്‌ത സിനിമ.
- " class="align-text-top noRightClick twitterSection" data="">