ധനുഷ്- വെട്രിമാരൻ കൂട്ടുകെട്ടിലൊരുക്കിയ അസുരൻ ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് നരപ്പ റിലീസിനൊരുങ്ങുന്നു. കൊവിഡ് പശ്ചാത്തലത്തിൽ തിയേറ്ററുകൾ തുറക്കുന്നതു വരെ സിനിമയുടെ റിലീസിനായി കാത്തിരിക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. വെങ്കടേഷ് നായകനാകുന്ന നരപ്പ ജൂലൈ 24ന് റിലീസിനെത്തും. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
അസുരനിൽ മഞ്ജു വാര്യർ അവതരിപ്പിച്ച വേഷത്തിൽ പ്രിയാമണി എത്തുന്നു. ശ്രീകാന്ത് അഡലയാണ് ചിത്രത്തിന്‍റെ സംവിധായകൻ. മണി ശര്‍മയുടെതാണ് സംഗീതം. സുരേഷ് പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.
More Read: നരപ്പയിലെ വെങ്കിടേഷിന്‍റെ ആദ്യ ഗ്ലിബ്‌സ് വീഡിയോ പുറത്തിറങ്ങി
2019ൽ പുറത്തിറങ്ങിയ അസുരൻ അവതരണത്തിലും ചിത്രം കൈകാര്യം ചെയ്‌ത വിഷയത്തിലും നിരൂപകപ്രശംസ നേടിയിട്ടുണ്ട്. കൂടാതെ, നൂറ് കോടി ക്ലബിലും ചിത്രം ഇടം പിടിച്ചിരുന്നു.
നരപ്പക്ക് പുറമെ വെങ്കടേഷിന്‍റെ ദൃശ്യം 2ഉം ഒടിടി റിലീസിന്
വെങ്കടേഷ് കേന്ദ്രകഥാപാത്രമാകുന്ന തെലുങ്ക് ദൃശ്യത്തിന്‍റെ രണ്ടാം ഭാഗവും ഒടിടി പ്ലാറ്റ്‌ഫോമിൽ നേരിട്ട് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സിനിമ ജൂലൈ മാസം പ്രദർശനത്തിനെത്തുമെന്ന് വാർത്തകൾ സൂചിപ്പിക്കുന്നു. തെലുങ്കിലും ദൃശ്യം 2 സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫാണ്.
-
#Narappa goes for a Direct OTT release via Amazon Prime. Tentative release date - July 24. #Drushyam2 in final negotiations with Disney+ Hotstar for a Direct OTT release. pic.twitter.com/y6fIzQvmQQ
— LetsOTT GLOBAL (@LetsOTT) June 27, 2021 " class="align-text-top noRightClick twitterSection" data="
">#Narappa goes for a Direct OTT release via Amazon Prime. Tentative release date - July 24. #Drushyam2 in final negotiations with Disney+ Hotstar for a Direct OTT release. pic.twitter.com/y6fIzQvmQQ
— LetsOTT GLOBAL (@LetsOTT) June 27, 2021#Narappa goes for a Direct OTT release via Amazon Prime. Tentative release date - July 24. #Drushyam2 in final negotiations with Disney+ Hotstar for a Direct OTT release. pic.twitter.com/y6fIzQvmQQ
— LetsOTT GLOBAL (@LetsOTT) June 27, 2021
മലയാളത്തിൽ മുഖ്യവേഷങ്ങൾ അവതരിപ്പിച്ച മീനയും എസ്തർ അനിലും തെലുങ്ക് പതിപ്പിലും അതേ വേഷത്തിലെത്തുന്നുണ്ട്. നദിയ മൊയ്തു, കൃതിക എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.