ETV Bharat / sitara

രാജീവ് രവി ചിത്രത്തില്‍ നായകനായി ആസിഫ് അലി; 'കുറ്റവും ശിക്ഷയും' ഉടന്‍ ആരംഭിക്കും - Asif Ali to star in Rajeev Ravi new film

കുറ്റവും ശിക്ഷയുമെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം റിപ്പബ്ലിക് ദിനത്തില്‍ ആരംഭിക്കും

Asif Ali to star in Rajeev Ravi new film kuttavum sikshaum  കുറ്റവും ശിക്ഷയും  രാജീവ് രവി  സംവിധായകന്‍ രാജീവ് രവി  Asif Ali to star in Rajeev Ravi new film  നിവിന്‍ പോളി
രാജീവ് രവി ചിത്രത്തില്‍ നായകനായി ആസിഫ് അലി; 'കുറ്റവും ശിക്ഷയും' ഉടന്‍ ആരംഭിക്കും
author img

By

Published : Jan 22, 2020, 3:25 PM IST

സംവിധായകന്‍ രാജീവ് രവിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. നിവിന്‍ പോളിക്ക് ശേഷം രാജീവ് രവിയുടെ ചിത്രത്തില്‍ നായകനാകുന്നത് ആസിഫ് അലിയാണ്. കുറ്റവും ശിക്ഷയുമെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം റിപ്പബ്ലിക് ദിനത്തില്‍ ആരംഭിക്കും. പൊലീസ് ത്രില്ലറായി ഒരുക്കുന്ന ചിത്രം കേരളത്തിലും രാജസ്ഥാനിലുമായാണ് ചിത്രീകരിക്കുന്നത്.

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയെ കൂടാതെ സണ്ണിവെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നിവിന്‍ പോളി നായകനാകുന്ന ബിഗ് ബജറ്റ് പിരീഡ് സ്റ്റോറിയായ 'തുറമുഖ'ത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കിയാണ് രാജീവ് രവി പുതിയ ചിത്രത്തിലേക്ക് കടക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സിനിമാ മേഖലയിലേക്ക് എത്തിയ സിബി തോമസിന്‍റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്. വലിയപെരുന്നാള്‍, തൊട്ടപ്പന്‍, കിസ്മത്ത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുക.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.