ETV Bharat / sitara

രാജീവ് രവിയുടെ 'കുറ്റവും ശിക്ഷയും' രാജസ്ഥാനില്‍ പുരോഗമിക്കുന്നു - രാജീവ് രവി

സിനിമയുടെ ചിത്രീകരണം രാജസ്ഥാനില്‍ പുനരാരംഭിച്ച വിവരം നടന്‍ ഷറഫുദ്ദീനാണ് സോഷ്യല്‍മീഡിയ വഴി അറിയിച്ചത്. ഫെബ്രുവരിയില്‍ രാജസ്ഥാനില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കവെയാണ് കൊവിഡ് വ്യാപനം മൂലം സംഘം കേരളത്തിലേക്ക് തിരിച്ചെത്തിയത്

movie kuttavum sikshayum shooting restarted  കുറ്റവും ശിക്ഷയും രാജസ്ഥാനില്‍ പുരോഗമിക്കുന്നു  രാജീവ് രവിയുടെ 'കുറ്റവും ശിക്ഷയും'  രാജീവ് രവി  asif ali rajeev ravi new movie
രാജീവ് രവിയുടെ 'കുറ്റവും ശിക്ഷയും' രാജസ്ഥാനില്‍ പുരോഗമിക്കുന്നു
author img

By

Published : Nov 30, 2020, 2:05 PM IST

രാജീവ് രവിയുടെ സംവിധാനത്തില്‍ ആസിഫ് അലി, സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളാകുന്ന കുറ്റവും ശിക്ഷയും എന്ന സിനിമയുടെ ചിത്രീകരണം വീണ്ടും പുനരാരംഭിച്ചു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ പൊലീസ് ഉദ്യോഗസ്ഥന്‍ സിബി തോമസിന്‍റെ കഥയ്ക്ക് മാധ്യമപ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനും സിബിതോമസും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം രാജസ്ഥാനില്‍ പുനരാരംഭിച്ച വിവരം നടന്‍ ഷറഫുദ്ദീനാണ് സോഷ്യല്‍മീഡിയ വഴി അറിയിച്ചത്.

ഫെബ്രുവരിയില്‍ രാജസ്ഥാനില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കവെയാണ് കൊവിഡ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കേണ്ടി വന്നത്. തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ച് സംഘം കേരളത്തില്‍ തിരിച്ചെത്തി. കാസര്‍​ഗോഡിനടുത്ത് നടന്ന ഒരു യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

അടുത്തിടെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നിവിന്‍ പോളി സിനിമ തുറമുഖവും രാജീവ് രവിയുടെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആര്‍ ആണ് നിര്‍മാണം. വലിയപെരുന്നാള്‍, തൊട്ടപ്പന്‍, കിസ്മത്ത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.