എറണാകുളം: 22 വർഷത്തെ ഇടവേളയ്ക്ക് ശേഷം രഞ്ജിത്തും സിബി മലയിലും ഒന്നിക്കുന്ന ആസിഫ് അലി ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. 'കൊത്ത്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരംഭിച്ചതായി സിബി മലയിലും രഞ്ജിത്തും ഫേസ്ബുക്കിലൂടെ അറിയിച്ചു. 1998ല്‍ പുറത്തിറങ്ങിയ സമ്മർ ഇൻ ബെത്‌ലഹേം എന്ന സിനിമയ്ക്ക് വേണ്ടിയാണ് സിബി മലയിലും രഞ്ജിത്തും അവസാനമായി ഒന്നിച്ചത്. ഗോൾഡ് കോയിൻ മോഷൻ പിക്‌ചര്‍ കമ്പനിയുടെ ബാനറിൽ സംവിധായകൻ രഞ്ജിത്തും അദ്ദേഹത്തിന്‍റെ സുഹൃത്ത് പി.എം ശശിധരനുമാണ് സിനിമ നിര്‍മിക്കുന്നത്. നവാഗതനായ ഹേമന്ദാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രാഹകൻ. കൈലാസ് മേനോനാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. റോഷൻ മാത്യു, രഞ്ജിത്ത്, നിഖില വിമൽ, ശ്രീലക്ഷ്മി, വിജിലേഷ്, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
-
10 - 10 - 20-20 ഇന്ന് നമ്മൾ രേഖപ്പെടുത്തുന്നതെല്ലാം അപൂർവ്വങ്ങളിൽ അത്യപൂർവ്വമായ ഈ തീയ്യതിയിലാവും കാലം...
Posted by Ranjith Balakrishnan on Friday, October 9, 2020