ETV Bharat / sitara

അമലിലൂടെയും അനുവിലൂടെയും ഉണ്ണി മുകുന്ദന്‍റെ ആ ഞായറാഴ്‌ച ദിവസം; സൺഡേ ഹോളിഡേക്ക് നാല് വർഷം - sunday holiday four years news

ബൈസിക്കിൾ തീവ്‌സിന് നാല് വർഷങ്ങൾക്ക് ശേഷം ജിസ് ജോയ് ഒരുക്കിയ സൺഡേ ഹോളിഡേക്ക് ഇന്ന് നാല് വർഷം. മലയാളി ആവർത്തിച്ച് ആവർത്തിച്ച് കാണുന്ന ഫീൽ ഗുഡ് ചിത്രമാണിത്.

സൺഡേ ഹോളിഡേ 4 വർഷം വാർത്ത  സൺഡേ ഹോളിഡേ ഫീൽ ഗുഡ് സിനിമ വാർത്ത  സൺഡേ ഹോളിഡേ ശ്രീനിവാസൻ വാർത്ത  സൺഡേ ഹോളിഡേ ജിസ് ജോയ് വാർത്ത  സൺഡേ ഹോളിഡേ ആസിഫ് അലി അപർണ ബാലമുരളി വാർത്ത  sunday holiday 4 years news malayalam  sunday holiday asif ali aparna balamurali news  asif ali aparna balamurali jis joy news  asif ali sreenivasan sunday holiday news  sunday holiday four years news
സൺഡേ ഹോളിഡേ
author img

By

Published : Jul 14, 2021, 1:07 PM IST

ഫീൽ ഗുഡ് സിനിമകളുടെ സംവിധായകൻ മലയാളത്തിന്‍റെ ജനപ്രിയ യുവനടൻ ആസിഫ് അലിയോടൊപ്പം ചേർന്ന് ബൈസിക്കിൾ തീവ്‌സിന് ശേഷം ഒരുക്കിയ ചിത്രം... സൺഡേ ഹോളിഡേ. പ്രണയവും പ്രണയഭംഗവും സൗഹൃദവും നൈരാശ്യത്തിൽ നിന്നും വിജയവും കഴിഞ്ഞ് ശുഭപര്യവസാനത്തോടെ തിയേറ്ററുകൾ വിടുമ്പോൾ ഏറെ നാളുകൾക്ക് ശേഷം ഒരു ഫാമിലി എന്‍റർടെയ്‌നർ ചിത്രം കണ്ടതിന്‍റെ സന്തോഷവും പ്രേക്ഷകനൊപ്പമുണ്ടാകും.

ചുറ്റുപാടിലുള്ള സാധാരണക്കാരന്‍റെ കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെയും വേദനയിലൂടെയും ചെറിയ ട്വിസ്റ്റുകളിലൂടെയുമാണ് ചിത്രം കഥ പറയുന്നത്. സിനിമക്കുള്ളിലെ സിനിമയിലൂടെയാണ് വിവരണം. ഒപ്പം, മികച്ച തിരക്കഥയും പാട്ടുകളും താരനിരയും കൂടി ചേർത്തുവച്ചപ്പോൾ പ്രേക്ഷകന് ഇഷ്‌ടപ്പെടുന്ന കൂട്ടുകളെല്ലാമുള്ള സിനിമയായി സൺഡേ ഹോളിഡേ മാറി.

സൺഡേ ഹോളിഡേ 4 വർഷം വാർത്ത  സൺഡേ ഹോളിഡേ ഫീൽ ഗുഡ് സിനിമ വാർത്ത  സൺഡേ ഹോളിഡേ ശ്രീനിവാസൻ വാർത്ത  സൺഡേ ഹോളിഡേ ജിസ് ജോയ് വാർത്ത  സൺഡേ ഹോളിഡേ ആസിഫ് അലി അപർണ ബാലമുരളി വാർത്ത  sunday holiday 4 years news malayalam  sunday holiday asif ali aparna balamurali news  asif ali aparna balamurali jis joy news  asif ali sreenivasan sunday holiday news  sunday holiday four years news
ജിസ് ജോയിയുടെ ഫീൽ ഗുഡ് ചിത്രം

ആസിഫ് അലി- അപർണ ബാലമുരളി എന്ന മലയാളത്തിന്‍റെ പ്രിയ താരജോഡിക്കൊപ്പം അലൻസിയർ, ശ്രീനിവാസൻ, കലാശാല ബാബു, ആശ ശരത്, ശ്രുതി രാമചന്ദ്രൻ, ലാൽ ജോസ്, ധർമജൻ ബോൾഗാട്ടി, സിദ്ദീഖ്, സുധീർ കരമന, കെ.പി.എ.സി ലളിത, നന്ദന വർമ, നിർമൽ പാലാഴി, വിനയ പ്രസാദ് തുടങ്ങി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരന്നു.

Also Read: ഹിറ്റ്‌ കോമ്പോ വീണ്ടും,കൂട്ടിന് ആന്‍റണി പെപ്പെയും

പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ഞായറാഴ്ച നടക്കുന്ന കഥയാണ് ചിത്രം. പ്രണയവേദനയിൽ നാട് വിട്ട് മറ്റൊരു സ്ഥലത്തേക്ക് മാറ്റത്തിനായി പോകുന്ന അമലും അവിടെ അയാൾ കണ്ടുമുട്ടുന്ന അനുവും തമ്മിലുള്ള സൗഹൃദവും പ്രണയവുമാണ് ചിത്രത്തിന്‍റെ കഥാതന്തു.

നമ്മുടെ സ്വപ്നങ്ങൾ എഴുതാൻ, പ്രതിഷേധങ്ങൾ അറിയിക്കാൻ ഒരു പതിനായിരം വേദികളിൽ കയറിനിന്നു പ്രസംഗിക്കുന്നത് പോലെയാണ് നല്ലൊരു സിനിമ എന്ന് വിശ്വസിക്കുന്നയാളാണ് ചിത്രത്തിന്‍റെ തുടക്കത്തിലും ക്ലൈമാക്‌സിലും വരുന്ന കഥാനായകൻ ഉണ്ണിമുകുന്ദൻ. സിനിമ സ്വപ്‌നമായി കൊണ്ടു നടക്കുന്ന ശ്രീനിവാസന്‍റെ ഉണ്ണി മുകുന്ദൻ എന്ന കഥാപാത്രം, ഡേവിഡ് പോളിനോട് കഥ വിവരിക്കുന്നതും സിനിമക്കുള്ളിലെ കഥ പോലെ ഉണ്ണിയുടെ സ്വപ്‌നങ്ങൾക്കും ശുഭാവസാനം വരുന്നതും കാണാം.

പ്രണയവും മധുര പ്രതികാരവും- സൺഡേ ഹോളിഡേ

പ്രണയത്തിൽ പെണ്ണിന്‍റെ വഞ്ചനയും പ്രണയഭംഗം വന്ന നായകൻ മദ്യപാനിയാവുന്നതും സുഹൃത്തുക്കളുടെ കൈത്താങ്ങുമെല്ലാം ഒരു ക്ലീഷേ അംശം കഥയിൽ അടയാളപ്പെടുത്തുന്നുണ്ടെങ്കിലും സൺഡേ ഹോളിഡേ ഒരു മികച്ച ആസ്വാദനമാക്കാൻ സംവിധാനത്തിലൂടെയും തിരക്കഥയിലൂടെയും ജിസ് ജോയിക്ക് സാധിച്ചു.

സൺഡേ ഹോളിഡേ ഇന്ന് നാലാം വാർഷികത്തിൽ

പരാജയപ്പെട്ടവന്‍റെ മധുരപ്രതികാരമായിരുന്നു മലയാളി ഏറ്റവും കൂടുതൽ ആവർത്തിച്ച് കണ്ട ചിത്രത്തിലെ ക്ലൈമാക്സ് സീൻ. ദീപക് ദേവിന്‍റെ മെലഡിപാട്ടുകളും സംഗീതവും സിനിമയുടെ ഒഴുക്കിന് താളം നൽകുന്നുണ്ട്. അലക്സ് ജെ. പുളിക്കലിന്‍റെ മനോഹര ഫ്രെയിമുകളും രതീഷ് രാജിന്‍റെ ചിത്രസംയോജനവും ചിത്രത്തിന് മുതൽക്കൂട്ടായി.

മാക്ടോ പിക്ച്ചേഴ്സിന്‍റെ ബാനറിൽ ഷീൻ ഹെലൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമയുടെ വിജയത്തിന് പിന്നാലെ തമിഴിലേക്കും തെലുങ്കിലേക്കും സൺഡേ ഹോളിഡേ റീമേക്ക് ചെയ്യുമെന്നും, തമിഴ് പതിപ്പ് ജിസ് ജോയ് തന്നെ സംവിധാനം ചെയ്യുമെന്നും അറിയിപ്പുണ്ടായിരുന്നു.

ഇന്ന് റിലീസിനെത്തി നാല് വർഷം പൂർത്തിയാക്കുമ്പോൾ, പിന്നാലെ വന്ന വിജയ്‌സൂപ്പറും പൗർണമിയും, മോഹൻകുമാർ ഫാൻസ് തുടങ്ങിയ ജിസ് ജോയ് ചിത്രങ്ങളേക്കാൾ ഒരു പടി മേലാണ് മലയാളിക്കിടയിൽ സൺഡേ ഹോളിഡേയുടെ അംഗീകാരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.