അനി.ഐ.വി ശശി സംവിധാനം ചെയ്‌ത് അശോക് സെല്‍വന്‍, പ്രിയാ ആനന്ദ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ മായ എന്ന ഹ്രസ്വ ചിത്രം റിലീസ് ചെയ്‌തു. ഒരു കൊമേഴ്‌സ്യല്‍ സിനിമയ്‌ക്ക് തിരക്കഥയൊരുക്കുന്നതിന് കഥ കണ്ടെത്താന്‍ ഒരു എഴുത്തുകാരന്‍ നടത്തുന്ന ശ്രമങ്ങളാണ് 11 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രം പറയുന്നത്.
പ്രിയ ആനന്ദ് 'മായ' എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ഗൗതം മേനോന്‍റെ ഒണ്‍ട്രാഗ എന്‍റര്‍ടെയ്‌ന്‍മെന്‍റാണ് മായയുടെ വിതരണം. 2017ല്‍ ചിക്കാഗോ സൗത്ത് ഏഷ്യന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ഹ്രസ്വ ചിത്രം കൂടിയാണ് മായ. ഐ.വി പ്രൊഡക്ഷന്‍സാണ് നിര്‍മിച്ചിരിക്കുന്നത്. ദിവാകര്‍ മണിയാണ് ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്.
അനി ഐ.വി ശശി
ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ഐ.വി ശശി-സീമ ദമ്പതികളുടെ മകനാണ് അനി ഐ.വി ശശി. അനി ഐ.വി. ശശി നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംവിധാനം ചെയ്‌ത ഹ്രസ്വചിത്രമാണ് 'മായ'.
- " class="align-text-top noRightClick twitterSection" data="">
കടന്നുപോയ വര്‍ഷങ്ങള്‍ക്കിടയില്‍ 'നിന്നിലാ നിന്നിലാ' എന്ന തെലുങ്ക് ചിത്രത്തിന്‍റെ സംവിധായകനായും പുരസ്‌കാരങ്ങളുടെ നിറവില്‍ മലയാളത്തിന് അഭിമാനനേട്ടം സമ്മാനിച്ച 'മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം' സഹ രചയിതാവായും അനി അറിയപ്പെട്ട് കഴിഞ്ഞു. പത്ത് വര്‍ഷക്കാലം പ്രിയദര്‍ശന്‍റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് അനി.
Also read: ശങ്കര്‍ മഹാദേവന്‍റെ ജീവിതം പറയുന്ന 'ഡികോഡിങ് ശങ്കര്‍' ടൊറന്‍റോ ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്ക്