ആദ്യ കുട്ടിയെ വരവേറ്റ് താരദമ്പതികളായ ആര്യയും സയ്യേഷയും. കഴിഞ്ഞ ദിവസമാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിക്കുന്നത്. നടൻ വിശാൽ ആണ് സുഹൃത്തുക്കളുടെ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് വിശാൽ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു.
-
So Happy to break this news,great to be an Uncle,my Bro Jammy & Sayyeshaa r blessed wit a #BabyGirl,uncontrollable emotions rite now in midst of shoot.Always wish de best 4 dem,Inshallah,GB de new Born,my Baby Girl @sayyeshaa & @arya_offl for taking a new responsibility as a Dad
— Vishal (@VishalKOfficial) July 23, 2021 " class="align-text-top noRightClick twitterSection" data="
">So Happy to break this news,great to be an Uncle,my Bro Jammy & Sayyeshaa r blessed wit a #BabyGirl,uncontrollable emotions rite now in midst of shoot.Always wish de best 4 dem,Inshallah,GB de new Born,my Baby Girl @sayyeshaa & @arya_offl for taking a new responsibility as a Dad
— Vishal (@VishalKOfficial) July 23, 2021So Happy to break this news,great to be an Uncle,my Bro Jammy & Sayyeshaa r blessed wit a #BabyGirl,uncontrollable emotions rite now in midst of shoot.Always wish de best 4 dem,Inshallah,GB de new Born,my Baby Girl @sayyeshaa & @arya_offl for taking a new responsibility as a Dad
— Vishal (@VishalKOfficial) July 23, 2021
2019ലാണ് ആര്യയും സയ്യേഷയും വിവാഹിതരാകുന്നത്. ഗജനീകാന്ത് എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2019 വാലന്റൈൻസ് ദിനത്തിലാണ് ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ പോകുകയാണെന്നുമുള്ള വാർത്ത താരങ്ങൾ വെളിപ്പെടുത്തിയത്.
ശക്തി സുന്ദർ രാജൻ സംവിധാനം ചെയ്ത ടെഡിയാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച അവസാന ചിത്രം.
പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ ആര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ജൂൺ 22ന് പുറത്തിറങ്ങിയ സർപട്ട പരമ്പരൈക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് ആര്യക്ക് കുഞ്ഞ് ജനിക്കുന്നത്.