സഖാവ് എന്ന മ്യൂസിക്കൽ ആൽബത്തിലൂടെ ഗാനരംഗത്ത് പ്രശസ്‌തയായ ആര്യ ദയാൽ ചലച്ചിത്ര പിന്നണി ഗായികയായി ചുവട് വക്കുകയാണ്. ജൂൺ സിനിമയുടെ സംവിധായകൻ അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആര്യയുടെ ആദ്യ ഗാനം.
More Read: പ്രണയദിനത്തിൽ 'മധുര'വുമായി ജോജു ജോർജ്ജും ശ്രുതി രാമചന്ദ്രനും
ജോജു ജോർജ്ജും ശ്രുതി രാമചന്ദ്രനും ജോഡികളാകുന്ന മധുരം എന്ന ചിത്രമാണിത്. പ്രശസ്‌ത സംഗീതജ്ഞൻ ഹിഷാം അബ്ദുൽ വഹാബാണ് മധുരത്തിന്‍റെ സംഗീതം ഒരുക്കുന്നത്. വിനായക് ശശികുമാർ ഗാനരചന നിർവഹിച്ചിരിക്കുന്നു. ജോജു ജോർജ്ജും സിജോ വടക്കനും ചേർന്നാണ് പ്രണയചിത്രം നിർമിക്കുന്നത്.
More Read: 'എന്തു ധരിക്കണമെന്നുള്ളതൊക്കെയും എന്റെയിഷ്ടം' ; ശ്രദ്ധനേടി ആര്യയുടെ 'അങ്ങനെ വേണം'
ആഷിക് അമീർ, ഫാഹിം സഫർ എന്നിവരാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ അർജുൻ അശോകൻ, നിഖില വിമൽ എന്നിവരും പ്രധാന താരങ്ങളാകുന്നു. ജിതിന്‍ സ്റ്റാനിസ്‌ലാസ് ഛായാഗ്രണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ മഹേഷ് ബുവനെന്തുവാണ്.
സഖാവിന് ശേഷം ഹിറ്റായി ആര്യയുടെ അങ്ങനെ വേണം
അതേസമയം, സ്ത്രീകൾക്കെതിരെ വർഷങ്ങളായി നിലനിൽക്കുന്ന വേർതിരിവുകളെയും വിവേചനങ്ങളെയും തിരുത്തിക്കുറിച്ച വനിതാ ശിശു വികസന വകുപ്പിന്‍റെ ഗാനം നവമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. 'ഇനി വേണ്ട വിട്ടുവീഴ്ച' എന്ന വനിത ശിശു ക്ഷേമ വകുപ്പിന്‍റെ കാമ്പെയിനിന്‍റെ ഭാഗമായുള്ള 'അങ്ങനെ വേണം' എന്ന മ്യൂസിക്കൽ വീഡിയോയിൽ പാടി അഭിനയിച്ചത് ആര്യ ദയാലാണ്.