ETV Bharat / sitara

ആര്‍ട്ടിക്കിള്‍-15 തമിഴിലേയ്ക്ക്, നായകന്‍ ഉദയനിധി സ്റ്റാലിന്‍ - ആര്‍ട്ടിക്കിള്‍-15

ചിത്രത്തിന്‍റെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ബോളിവുഡ് നിര്‍മാതാവ് ബോണി കപൂറാണ്. അരുണ്‍രാജ കാമരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ആര്‍ട്ടിക്കിള്‍-15 തമിഴിലേക്ക്, നായകന്‍ ഉദയനിധി സ്റ്റാലിന്‍  Udhayanidhi Stalin in Tamil remake of Article 15  Tamil remake of Article 15  ബോളിവുഡ് നിര്‍മാതാവ് ബോണി കപൂര്‍  ആര്‍ട്ടിക്കിള്‍-15  Arunraja Kamaraj
ആര്‍ട്ടിക്കിള്‍-15 തമിഴിലേക്ക്, നായകന്‍ ഉദയനിധി സ്റ്റാലിന്‍
author img

By

Published : Aug 23, 2020, 6:25 PM IST

ബോളിവുഡ് താരം ആയുഷ്മാന്‍ഖുറാനക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം ആര്‍ട്ടിക്കിള്‍-15 തിമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നു. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന്‍ ഉദയനിധി സ്റ്റാലിനായിരിക്കും. ചിത്രത്തിന്‍റെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ബോളിവുഡ് നിര്‍മാതാവ് ബോണി കപൂറാണ്. തമിഴ് റീമേക്കില്‍ അജിത് നായകനാകുമെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. അരുണ്‍രാജ കാമരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊലീസ് ഓഫീസറുടെ വേഷമാണ് ഉദയനിധി സ്റ്റാലിന്‍ കൈകാര്യം ചെയ്യുന്നത്. സീ സ്റ്റുഡിയോസും ബേവ്യൂ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആര്‍ട്ടിക്കിള്‍-15 ബോളിവുഡില്‍ സംവിധാനം ചെയ്തത് അനുഭവ് സിന്‍ഹയായിരുന്നു.

രാജ്യത്തെ ജാതി വ്യവസ്ഥയെ കുറിച്ചാണ് ആര്‍ട്ടിക്കിള്‍-15 പറയുന്നത്. രണ്ട് ദളിത് പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നതും തുടര്‍ന്ന് ആ കേസ് അന്വേഷിക്കാനായി അയാന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ നേരിടുന്ന വെല്ലുവിളികളിലൂടെയുമാണ് ചിത്രം കടന്നുപോകുന്നത്. കേസ് അന്വേഷണത്തിന്‍റെ വഴികളില്‍ ജാതി വിവേചനം എത്രമാത്രം ആഴത്തില്‍ വേരൂന്നിയതാണെന്ന് ചിത്രം പറയുന്നു. ഉത്തര്‍പ്രദേശിലെ ബദൗനില്‍ 2014ല്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് അനുഭവ് സിന്‍ഹ ആര്‍ട്ടിക്കിള്‍-15 ഒരുക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.