കുറ്റ്രം 23, തടം തുടങ്ങിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾക്ക് ശേഷം സ്‌പൈ ത്രില്ലറുമായി എത്തുകയാണ് അരുൺ വിജയ്. കുറ്റ്രം 23യുടെയും ആറാട്ട് സിനം എന്ന ചിത്രത്തിന്‍റെയും സംവിധായകനായ അറിവഴകൻ വെങ്കിടാചലം സംവിധാനം ചെയ്യുന്ന 'ബോർഡർ' എന്ന ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് ചെയ്‌തു.
Also Read: ടൊവി ചിത്രം തല്ലുമാലയുടെ സംവിധാന കസേര ഖാലിദ് റഹ്മാന് കൈമാറുന്നുവെന്ന് മുഹ്‌സിൻ പരാരി
പ്രണയവും ആക്ഷനും ത്രില്ലറും കോർത്തിണക്കി ഒരുക്കുന്ന തമിഴ് ചിത്രത്തിൽ സ്റ്റെഫി പട്ടേലും റജീന കസാൻഡ്രയുമാണ് നായികമാമാരായെത്തുന്നത്. ഡിഫൻസ് ഇന്‍റലിജൻസ് ഏജൻസിയിലെ ഉദ്യോഗസ്ഥനായാണ് അരുൺ വിജയ് വേഷമിടുന്നത്.
- " class="align-text-top noRightClick twitterSection" data="">
അറിവഴകൻ തന്നെയാണ് ബോർഡറിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. സാബു ജോസഫ് എഡിറ്റിങ് നിർവഹിച്ച സ്‌പൈ ത്രില്ലറിന്‍റെ ഛായാഗ്രഹകൻ ബി രാജശേഖർ ആണ്. സാം സി.എസ് ആണ് സംഗീതം ഒരുക്കുന്നത്. ഓൾ ഇൻ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ വിജയ് രാഘവേന്ദ്രയാണ് നിർമാണം. ഒടിടി റിലീസായി ബോർഡർ പുറത്തിറങ്ങുമെന്നാണ് സൂചന.