ETV Bharat / sitara

'ട്രാൻസി'ന് മുന്‍പും പിന്‍പും; വിജു പ്രസാദിന്‍റെ വീടിന്‍റെ ചിത്രങ്ങൾ പങ്കുവെച്ച് കലാസംവിധായകൻ അജയന്‍ ചാലിശ്ശേരി - ട്രാൻസ് പിന്നണികാഴ്‌ചകൾ

കന്യാകുമാരി കടല്‍ക്കരയോട് ചേര്‍ന്നുള്ള ഒരു വീട്ടിലെ താമസക്കാരെ താൽക്കാലികമായി ഒഴിപ്പിച്ചു കൊണ്ട് തയ്യാറാക്കിയതാണ് വിജു പ്രസാദിന്‍റെ വീട്. ട്രാൻസിന്‍റെ ചിത്രീകരണത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ അജയൻ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചു.

Art Director Ajayan Chalissery  trance movie  trance Art Director Ajayan Chalissery  Trance behind the scenes photos  viju prasad home before and after photos  anwar rasheed  amal neerad  ട്രാൻസിന് മുമ്പും പിമ്പും  കലാസംവിധായകൻ അജയന്‍ ചാലിശ്ശേരി  ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, നസ്രിയ നസീം, വിനായകൻ  ട്രാൻസ് പിന്നണികാഴ്‌ചകൾ  ട്രാൻസ് സിനിമ
കലാസംവിധായകൻ അജയന്‍ ചാലിശ്ശേരി
author img

By

Published : Apr 6, 2020, 7:51 PM IST

ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, നസ്രിയ നസീം, വിനായകൻ എന്നിവർ അഭിനയനിരയിലും അൻവർ റഷീദും അമൽ നീരദും അണിയറയിലും. കൂടാതെ, ചിത്രത്തിന്‍റെ കലാ സംവിധായകനായി മഹേഷിന്‍റെ പ്രതികാരം, പറവ, ഇടുക്കി ഗോൾഡ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജയന്‍ ചാലിശ്ശേരിയും. 2017 മുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ട്രാൻസ് തിയേറ്ററുകളിലെത്തിയപ്പോൾ പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും പിടിച്ചുപറ്റി. വ്യത്യസ്തമായ പ്രമേയത്തിലൂടെ കഥ പറഞ്ഞ മലയാള ചലച്ചിത്രത്തിലെ ഫഹദ് തകർത്തഭിനയിച്ച വിജു പ്രസാദിന്‍റെ വേഷവും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, വിജു പ്രസാദിന്‍റെ വീടൊരുക്കിയതിലെ പിന്നണി കാഴ്‌ചകൾ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് കലാസംവിധായകൻ അജയന്‍ ചാലിശ്ശേരി. കന്യാകുമാരി കടല്‍ക്കരയോട് ചേര്‍ന്നുള്ള ഒരു വീട്ടിലെ മുകൾ നിലയാണ് സിനിമക്കായി തെരഞ്ഞെടുത്തത്. അവിടെ താമസിച്ചിരുന്ന ആളുകളെ താൽക്കാലികമായി ഒഴിപ്പിച്ചു കൊണ്ട് തയ്യാറാക്കിയ വീടിന്‍റെ ചിത്രീകരണത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ അജയൻ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചു.

  • " class="align-text-top noRightClick twitterSection" data="">

"ഇതാണു വിജു പ്രസാദിന്‍റെ വീട്‌! വളരെ ഭംഗിയേറിയ കന്യാകുമാരി കടൽക്കരയോട്‌ ചേർന്നുളള ഒരു പഴയ ശൈലിയിലൂളള കെട്ടിടത്തിന്‍റെ മുകൾ നിലയാണു ഇത്‌. അതിലെ വാടകക്കാരെ തൽക്കാലം ഒഴിപ്പിച്ച്‌ വിജുവിന്‍റെ വീടായി മാറ്റിയത്‌. അടുക്കള നമ്മൾ അതിൽ സെറ്റ്‌ ചെയ്തതാണു. വിജുവിന്‍റെ മുറി..അനിയന്‍റെ മുറിയെല്ലാം സെറ്റു ചെയ്തു. പഴയതും നല്ല പോലെ യൂസ്‌ഡ് സാധനങ്ങൾ തപ്പിയെടുത്ത്‌ വീട്ടിൽ നിറക്കുക ആയിരുന്നു. ബിഫോർ, ആഫ്റ്റർ തരത്തിൽ ആണു ഫോട്ടോസ്‌. വിജുവിന്‍റെ കുട്ടിക്കാലം ചിത്രീകരിച്ച വീടും പരിസരത്ത്‌ ഉളളത്‌ തന്നെ. അതിന്‍റെയും പഴയ രൂപവും നമ്മൾ ചെയ്തതും മനസ്സിലാക്കുക." കലാസംവിധായകൻ അജയന്‍ ചാലിശ്ശേരി കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.