ലോക സിനിമയിലെ ഇതിഹാസങ്ങളായ ജാക്കി ചാനും അർനോൾഡ് ഷ്വാർസെനെഗറും ഒന്നിച്ചെത്തുന്ന ഫാന്‍റസി ത്രില്ലര്‍ സിനിമ അയേണ്‍ മാസ്ക്കിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. പഴയകാലത്തെ ബ്രിട്ടീഷ്- ചൈന പോരാട്ടവും പിന്നീട് ഇരു കൂട്ടര്‍ക്കും ഭീഷണിയായി എത്തുന്ന ദുഷ്ടശക്തിയെ ഇല്ലാതാക്കാനായി ഇരുവരും ഒന്നിച്ച് പോരാടുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ദൃശ്യവിരുന്നാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. കൂടാതെ ട്രെയിലറില്‍ ജാക്കിചാനും അര്‍നോള്‍ഡും തമ്മിലുള്ള സംഘട്ടന രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ മേധാവിയായാണ് അര്‍നോള്‍ ചിത്രത്തില്‍ വേഷമിടുന്നത്. ചൈനീസ് കുറ്റവാളിയും കുങ് ഫു മാസ്റ്ററുമായാണ് ജാക്കിചാന്‍ ചിത്രത്തില്‍ എത്തുന്നത്. ഇതിനെല്ലാം പുറമെ കടല്‍ കൊള്ളക്കാരെയും അമാനുഷിക ശക്തികളുള്ള ചിലരെയും എല്ലാം ട്രെയിലറില്‍ കാണാം. അതിനാല്‍ കൃത്യമായി സിനിമയുടെ കഥയെന്താണെന്ന് ട്രെയിലറിലൂടെ കണ്ടുപിടിക്കാന്‍ പ്രേക്ഷകന് സാധിക്കില്ല. ജാക്കിചാനും അര്‍നോള്‍ഡും ഒന്നിച്ചെത്തുന്ന സിനിമ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നാണ് ആരാധകര്‍ ട്രെയിലറിന് താഴെ കുറിച്ചത്. ചിത്രം നവംബര്‍ 20ന് ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രദര്‍ശനത്തിനെത്തും.
- " class="align-text-top noRightClick twitterSection" data="">