നവാഗതരായ ആന്‍റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മെമ്പര്‍ രമേശൻ 9-ാം വാര്‍ഡ്. അർജുൻ അശോകൻ നായകനായ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'അലരേ' എന്ന് തുടങ്ങുന്ന ഗാനം ഒരു പ്രണയഗാനമായിട്ടാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. മെലഡി മൂഡില്‍ ഒരുക്കിയിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് കൈലാസ് മോനോനാണ്. ശബരീഷിന്‍റെതാണ് വരികള്‍. അയ്‌റാന്‍, നിത്യാ മാമന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലരേ എന്ന ഹിറ്റ് ഗാനം പ്രേമം സിനിമക്കായി എഴുതിയ നടനും ഗാനരചയിതാവുമാണ് ശബരീഷ്.
- " class="align-text-top noRightClick twitterSection" data="">
ബോബൻ ആന്‍റ് മോളി എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറിൽ സിനിമ നിർമിച്ചിരിക്കുന്നത് ബോബൻ, മോളി എന്നിവരാണ്. ഗായത്രി അശോകാണ് ചിത്രത്തിലെ നായിക. ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ശബരീഷ് വർമ, രഞ്ജി പണിക്കർ, ഇന്ദ്രൻസ്, മാമുക്കോയ, സാജു കൊടിയൻ, ജോണി ആന്‍റണി, ബിനു അടിമാലി എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാർഥികളെ പോലെ അഭിനേതാക്കളുടെ ചിത്രങ്ങൾ ഉള്‍പ്പെടുത്തിയ സിനിമയുടെ പോസ്റ്റർ ശ്രദ്ധ നേടിയിരുന്നു.