ETV Bharat / sitara

Rahman Daughter Wedding : റഹ്മാന്‍റെ മകളുടെ വിവാഹത്തില്‍ എ.ആര്‍ റഹ്മാനും എം.കെ സ്‌റ്റാലിനും - 'ഗണപത്' ആണ് റഹ്മാന്‍റെ ഏറ്റവും പുതിയ ചിത്രം

Rahman daughter wedding : നടന്‍ റഹ്മാന്‍റെ മകള്‍ റുഷ്‌ദ റഹ്മാന്‍ വിവാഹിതയായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിനും സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാനും സാന്നിധ്യമറിയിച്ചു

AR Rahman CM attends Rahman s daughter wedding  റഹ്മാന്‍റെ മകളുടെ വിവാഹത്തില്‍ എ.ആര്‍ റഹ്മാനും എം.കെ സ്‌റ്റാലിനും  ഹ്മാന്‍റെ മകള്‍ റുഷ്‌ദ റഹ്മാന്‍ വിവാഹിതയായി  Rahman's film career  Ganpath Rahman's new movie  'ഗണപത്' ആണ് റഹ്മാന്‍റെ ഏറ്റവും പുതിയ ചിത്രം  Latest Malayalam Celebrity wedding news
Rahman s daughter wedding : റഹ്മാന്‍റെ മകളുടെ വിവാഹത്തില്‍ എ.ആര്‍ റഹ്മാനും എം.കെ സ്‌റ്റാലിനും
author img

By

Published : Dec 10, 2021, 4:10 PM IST

Rahman daughter wedding :നടന്‍ റഹ്മാന്‍റെ മകള്‍ റുഷ്‌ദ റഹ്മാന്‍ വിവാഹിതയായി. കൊല്ലം സ്വദേശി അല്‍താഫ്‌ നവാബാണ്‌ വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചെന്നൈയില്‍ ഹോട്ടല്‍ ലീല പാലസില്‍ വച്ചായിരുന്നു വിവാഹം.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിന്‍, സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാന്‍, ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യം, മോഹന്‍ലാല്‍ തുടങ്ങി സിനിമാ-രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

റഹ്മാന് റുഷ്‌ദയെ കൂടാതെ അലീഷ എന്നൊരു മകള്‍ കൂടിയുണ്ട്. എ.ആര്‍.റഹ്മാന്‍റെ ഭാര്യ സൈറ ബാനുവിന്‍റെ ഇളയ സഹോദരിയായ മെഹറുന്നിസയാണ് നടന്‍ റഹ്മാന്‍റെ ഭാര്യ.

Rahman's film career : 1983ല്‍ 'കൂടെവിടെ' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച റഹ്മാന്‍ 1980 കളും 90 കളിലും മലയാള സിനിമാ മേഖലയില്‍ സജീവമായിരുന്നു. 80 കളിലെ സൂപ്പര്‍ താരമായിരുന്നു റഹ്മാന്‍. മലയാളത്തില്‍ സജീവമായിരുന്ന കാലത്ത് തന്നെ റഹ്മാന്‍ തമിഴിലും തെലുങ്കിലും ഒരു പോലെ തിളങ്ങി. രഘു, രഘുമാന്‍ എന്നിങ്ങനെയാണ് തമിഴിലും തെലുങ്കിലും താരം അറിയപ്പെടുന്നത്.

Also Read : Vicky Katrina wedding : കത്രീന കെയ്ഫും വിക്കി കൗശലും വിവാഹിതരായി

Ganpath Rahman's new movie : 'ഗണപത്' ആണ് റഹ്മാന്‍റെ ഏറ്റവും പുതിയ ചിത്രം. ബോളിവുഡിലെ പ്രശസ്‌ത സംവിധായകനായ വികാസ് ഭാലിന്‍റെ രണ്ട് ഭാഗങ്ങളായുള്ള 'ഗണപതി'ലൂടെ റഹ്മാന്‍ ബോളിവുഡിലേക്കും ചുവടുവയ്‌ക്കുകയാണ്. ടൈഗര്‍ ഷ്രോഫ്, കൃതി സനോണ്‍ എന്നിവര്‍ക്കൊപ്പം കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് തിരക്കിലായിരുന്നു താരം.

രണ്ട് മാസത്തിലേറെയായി 'ഗണപതി'ന്‍റെ ഷൂട്ടിങ്ങിനായി ലണ്ടനിലായിരുന്ന താരം മകളുടെ വിവാഹത്തെ തുടര്‍ന്ന് ഒരാഴ്‌ചത്തെ ഇടവേളയില്‍ ചെന്നൈയില്‍ എത്തുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.