ETV Bharat / sitara

അപ്പാനി ശരത്തിന്‍റെ 'അമല' ചെന്നൈ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലേക്ക് - അമല അന്താരാഷ്‌ട്ര ചലച്ചിത്രമേള വാർത്ത

18-ാമത് ചെന്നൈ ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കാണ് അമല എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്.

അപ്പാനി ശരത് അമല സിനിമ വാർത്ത  അമല ചെന്നൈ ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവൽ വാർത്ത  chennai international film festival amala film news  chennai international film festival 18th news  chennai international film festival appani sarath film news  chennai international film festival anarkali marikar film news  അമല അന്താരാഷ്‌ട്ര ചലച്ചിത്രമേള വാർത്ത  അനാർക്കലി മരക്കാർ അമല സിനിമ വാർത്ത
അപ്പാനി ശരത്തിന്‍റെ അമല ചെന്നൈ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലേക്ക്
author img

By

Published : Feb 16, 2021, 5:49 PM IST

അപ്പാനി ശരത്തിന്‍റെ ത്രില്ലർ ചിത്രം അമല ചെന്നൈ ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്. ചലച്ചിത്രമേളയുടെ ഇന്ത്യൻ പനോരമ വിഭാഗത്തിലാണ് അപ്പാനി ശരത് നായകനായ സൈക്കോളജിക്കൽ ത്രില്ലർ ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്‌ത അമല തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായാണ് റിലീസിന് ഒരുക്കിയിരിക്കുന്നത്.

" class="align-text-top noRightClick twitterSection" data="

Here's my next bilingual movie titled "Amala" based on a psychological thriller, selected on *18th Chennai...

Posted by Sarath Appani on Monday, 15 February 2021
">

ഈ മാസം 18 മുതൽ 25 വരെയാണ് 18-ാമത് ചെന്നൈ ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. ചലച്ചിത്രമേളയിലെ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കാനായി അമലയെ തെരഞ്ഞെടുത്തുവെന്ന് അപ്പാനി ശരത്താണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. ശരത്തിന് പുറമെ, അനാര്‍ക്കലി മരക്കാര്‍, ശ്രീകാന്ത്, രജിഷ വിജയൻ, ബിട്ടോ, സജിത മഠത്തിൽ, നന്ദിനി, ആൻമരിയ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. മുഹ്‌സിന നിഷാദ് ഇബ്രാഹിമാണ് അമലയുടെ നിർമാതാവ്.

മലയാളത്തിൽ നിന്ന് തിമിരം, അറ്റൻഷൻ പ്ലീസ്, സേഫ് എന്നീ മലയാളചിത്രങ്ങളും ചെന്നൈ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.