അപ്പാനി ശരത്ത് നായകനാകുന്ന മിഷൻ സിയുടെ ട്രെയിലർ പുറത്തിറങ്ങി. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൈലാഷും മേജർ രവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
- " class="align-text-top noRightClick twitterSection" data="">
തീവ്രവാദികള്‍ തട്ടിയെടുത്ത ഒരു ടൂറിസ്റ്റ് ബസില്‍ അകപ്പെട്ട വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ മേജർ രവിയുടെ നേതൃത്വത്തിലുള്ള പൊലീസും, കൈലാഷ് അവതരിപ്പിക്കുന്ന ക്യാപ്റ്റന്‍ അഭിനവും കമാന്‍ഡോ സംഘങ്ങളും എത്തുന്നതും തുടർന്നുള്ള ഉദ്വേഗഭരിതമായ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.
റോഡ് ത്രില്ലർ ഗണത്തിൽപെടുന്ന മിഷൻ സിയുടെ ഛായാഗ്രഹകൻ സുശാന്ത് ശ്രീനിയാണ്. റിയാസ് കെ.ബാദർ എഡിറ്റിങ് നിർവഹിക്കുന്നു. ഹോണിയും പാർഥസാരഥിയും ചേർന്നാണ് മിഷൻ സിയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. എം സ്ക്വയർ സിനിമയുടെ ബാനറിൽ മുല്ല ഷാജിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.