കൊവിഡ് മൂലം റിലീസ് നീണ്ടുപോകുന്ന മലയാള ചിത്രങ്ങളില്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് അനുഗ്രഹീതന്‍ ആന്‍റണി. നവാഗതനായ പ്രിന്‍സ് ജോയ് സണ്ണി വെയ്‌ന്‍, ഗൗരി കിഷന്‍ എന്നിവരെ നായികാ നായകന്മാരാക്കി ഒരുക്കിയിരിക്കുന്ന സിനിമയിലെ പുതിയ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. 'നീയേ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലടക്കം ശ്രദ്ധനേടുകയാണ് ഗാനം ഇപ്പോള്‍. നേരത്തെ ചിത്രത്തിലേതായി പുറത്തിറങ്ങിയ കാമിനി എന്ന ഗാനം വൈറലായിരുന്നു. അതേ സ്വീകാര്യത തന്നെയാണ് പുതിയ ലിറിക്കല്‍ വീഡിയോയ്‌ക്കും ലഭിക്കുന്നത്. നിവിൻ പോളിയുടെ ഫേസ്ബുക് പേജിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്.
അരുൺ മുരളീധരൻ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. വിനീത് ശ്രീനിവാസനും ഹരിത ബാലകൃഷ്ണനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ലിറിക്കല്‍ വീഡിയോകള്‍ക്ക് മാത്രമല്ല ടീസറിനും മികച്ച പ്രതികരണമായിരുന്നു. ലക്ഷ്യ എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറിൽ എം.ഷിജിത്താണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ജിഷ്ണു.എസ്.രമേശിന്‍റെയും അശ്വിൻ പ്രകാശിന്‍റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ.ടി.മണിലാലാണ്.
- " class="align-text-top noRightClick twitterSection" data="">
സിദ്ദിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചരി, ജാഫർ ഇടുക്കി എന്നിങ്ങനെ വലിയ ഒരു താരനിരയും ചിത്രത്തിന്‍റെ ഭാഗമായിട്ടുണ്ട്. സെൽവകുമാറാണ് ചിത്രത്തിന്‍റെ കാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുൺ വെഞ്ഞാറമൂട് ആർട്ട് ഡയറക്ടറുമാണ്. ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ആസ്വദകര്‍ അനുഗ്രഹീതന്‍ ആന്‍റണിക്കായി കാത്തിരിക്കുന്നത്.