ആയുഷ്‌മാൻ ഖുറാനയുടെ അന്ധാദുൻ ചിത്രത്തിന്‍റെ മലയാളം റീമേക്ക് 'ഭ്രമം' റിലീസിനൊരുങ്ങുന്നു. പൃഥ്വിരാജ് മുഖ്യകഥാപാത്രമാകുന്ന ചിത്രം ഒക്‌ടോബർ ഏഴിന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. പൃഥ്വിരാജിന് പുറമെ രാഷി ഖന്ന, ഉണ്ണി മുകുന്ദന്‍, മംമ്‌ത മോഹൻദാസ് എന്നിവരും ചിത്രത്തിലെ നിർണായക കഥാപാത്രങ്ങളാകുന്നു.
- " class="align-text-top noRightClick twitterSection" data="">
രവി കെ. ചന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധാനത്തിന് പുറമെ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും രവി കെ. ചന്ദ്രന്‍ തന്നെയാണ്. ജേക്‌സ് ബിജോയിയാണ് സംഗീതജ്ഞൻ.
More Read: 2021 ലോക്ക് ഡൗണിന് ശേഷം വീണ്ടും ഷൂട്ടിലേക്ക്: പൃഥ്വിരാജ്
ലോക്ക് ഡൗൺ സമയത്ത് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു പൃഥ്വിരാജും സംഘവും ഭ്രമം പൂർത്തിയാക്കിയത്. എ.പി ഇന്‍റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നിവർ സംയുക്തമായാണ് റീമേക്ക് ചിത്രം നിർമിച്ചിരിക്കുന്നത്.
അതേ സമയം മികച്ച പ്രകടനത്തിലൂടെ ആയുഷ്‌മാന് ദേശീയ പുരസ്‌കാരം ലഭിച്ച അന്ധാദുൻ എന്ന ഹിന്ദി ചിത്രത്തിന് തെലുങ്കിലും തമിഴിലും റീമേക്ക് ഒരുക്കുന്നുണ്ട്. നിതിൻ, തമന്ന, നബ നടേഷ് എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ തെലുങ്കിൽ മാസ്ട്രോ എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്‌തത്. തമിഴിൽ പ്രശാന്ത് ആണ് നായകൻ. തമിഴ് റീമേക്ക് ഇതുവരെയും റിലീസ് ചെയ്‌തിട്ടില്ല.