ETV Bharat / sitara

Super Sharanya release: സൂപ്പറായി 'സൂപ്പര്‍ ശരണ്യ' തിയേറ്ററുകളിലേക്ക്‌..

author img

By

Published : Jan 7, 2022, 10:15 AM IST

Super Sharanya release: 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍'ക്ക്‌ ശേഷം അനശ്വര രാജന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന 'സൂപ്പര്‍ ശരണ്യ' തിയേറ്ററുകളിലേക്ക്‌. പുതുവര്‍ഷ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Super Sharanya release  Anaswara Rajan movie Super Sharanya  'സൂപ്പര്‍ ശരണ്യ' തിയേറ്ററുകളിലേക്ക്‌  Anaswara Rajan as title character in Super Sharanya  Super Sharanya cast and crew
Super Sharanya release: സൂപ്പറായി 'സൂപ്പര്‍ ശരണ്യ' തിയേറ്ററുകളിലേക്ക്‌..

Super Sharanya release: അനശ്വര രാജന്‍റെ 'സൂപ്പര്‍ ശരണ്യ' തിയേറ്ററുകളിലേക്ക്‌. 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിന് ശേഷം ഗിരീഷ്‌ എ.ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൂപ്പര്‍ ശരണ്യ'. പുതുവര്‍ഷ റിലീസായി ചിത്രം ഇന്നാണ് തിയേറ്ററുകളിലെത്തിയത്.

Anaswara Rajan as title character in Super Sharanya: മുഴുനീള എന്‍റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തില്‍ അനശ്വര രാജനാണ് ടൈറ്റില്‍ കഥാപാത്രമായ ശരണ്യയെ അവതരിപ്പിക്കുന്നത്. 'സൂപ്പര്‍ ശരണ്യ'യിലൂടെ കലാലയ ജീവിതവും പ്രണയവും നര്‍മ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് സംവിധായകന്‍. സഹപാഠികള്‍ മുതല്‍ പ്രൊഫസര്‍ വരെ ശരണ്യയുടെ പിന്നാലെ പ്രണയാഭ്യര്‍ഥനയുമായി നടക്കുന്നതാണ് ചിത്രപശ്ചാത്തലം.

Super Sharanya cast and crew :അര്‍ജുന്‍ അശോകനും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ മമിത ബൈജു, നസ്ലെന്‍, സജിന്‍ ചെറുകയില്‍, വിനീത്‌ വിശ്വം, ബിന്ദു പണിക്കര്‍, മണികണ്‌ഠന്‍ പട്ടാമ്പി, വരുണ്‍ ധാരാ, സജിന്‍ ചെറുകയില്‍, സ്‌നേഹ ബാബു, ദേവിക ഗോപാല്‍ നായര്‍, റോസ്‌ന ജോഷി, പാര്‍വതി അയ്യപ്പദാസ്‌, ജ്യോതി വിജയകുമാര്‍, അനഘ ബിജു, അരവിന്ദ്‌ ഹരിദാസ്‌ തുടങ്ങിയവരും വേഷമിടും.

ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്‍റെയും സ്‌റ്റക്ക്‌ കൗസ്‌ പ്രൊഡക്ഷന്‍സിന്‍റെയും ബാനറില്‍ ഷെബിന്‍ ബക്കറും ഗിരീഷ്‌ എഡിയും ചേര്‍ന്നാണ് നിര്‍മാണം. സജിത്‌ പുരുഷന്‍ ആണ്‌ ഛായാഗ്രഹണം. ആകാശ്‌ ജോസഫ്‌ വര്‍ഗീസ്‌ ചിത്രസംയോജനവും നിര്‍വഹിക്കുന്നു. ജസ്‌റ്റിന്‍ വര്‍ഗീസ്‌ ആണ് സംഗീതം.

Also Read: Bro Daddy trailer: 'ഇത്‌ കാറ്റത്ത് ആടില്ല, സ്‌ട്രോങാണ്..'; കണ്‍ഫ്യൂഷന്‍ അടിച്ച് പൃഥ്വി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.