വന്‍ വിജയമായ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയ്‌ക്ക് ശേഷം ഗിരീഷ് എ.ഡി രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയായ സൂപ്പര്‍ ശരണ്യയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. അര്‍ജുന്‍ അശോകനും അനശ്വര രാജനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിന്ദുപണിക്കര്‍, മണികണ്ഠന്‍, വിനീത് വിശ്വം, സജിന്‍ ചെറുകയില്‍, മമത ബൈജു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് ഇന്‍ അസോസിയേഷന്‍ വിത്ത് സ്റ്റക് ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഷെബിന്‍ ബക്കറും ഗിരീഷ് എ.ഡിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം കാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കുടുംബ ചിത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സജിത് പുരുഷന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. തൃശൂര്‍, കൊച്ചി എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷനുകള്‍. ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ സ്ത്രീ കേന്ദീകൃതമായാണ് കഥ സഞ്ചരിക്കുന്നത്.
-
സൂപ്പർ ശരണ്യ...💖 പൂജ... 🎬🎥 #SuperSharanya #Pooja #Shootstarts #GirishAD
Posted by Anaswara Rajan on Wednesday, 10 February 2021