സില്‍ക്ക് സ്മിതയായി അഭിനയിക്കുമെന്ന വാർത്തകൾ നിഷേധിച്ച് നടി അനസൂയ ഭരദ്വാജ്. സില്‍ക്ക് സ്‌മിതയുടെ ജീവിതം പ്രമേയമാക്കി വരുന്ന പുതിയ തമിഴ് സിനിമയിൽ തെലുങ്ക് താരം ടൈറ്റിൽ റോളിലെത്തുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, താൻ സിൽക്കായി ഒരു ബയോപിക്കിലും അഭിനയിക്കുന്നില്ലെന്ന് നടി തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
-
I am NOT playing #SilkSmita garu in any biopic. Thank you. 🙂
— Anasuya Bharadwaj (@anusuyakhasba) December 9, 2020 " class="align-text-top noRightClick twitterSection" data="
">I am NOT playing #SilkSmita garu in any biopic. Thank you. 🙂
— Anasuya Bharadwaj (@anusuyakhasba) December 9, 2020I am NOT playing #SilkSmita garu in any biopic. Thank you. 🙂
— Anasuya Bharadwaj (@anusuyakhasba) December 9, 2020
"ഞാൻ സില്‍ക്ക് സ്മിതയായി ഒരു ബയോപിക്കിലും അഭിനയിക്കുന്നില്ല, നന്ദി," എന്നാണ് അനസൂയ ട്വിറ്ററിലൂടെ അറിയിച്ചത്. കെ.എസ് മണികണ്‌ഠന്‍ സംവിധാനം ചെയ്യുന്ന 'അവള്‍ അപ്പടിതാന്‍' എന്ന ടൈറ്റിലിൽ ഒരുങ്ങുന്ന സിനിമ ഗായത്രി ഫിലിംസിന്‍റെ ബാനറില്‍ ചിത്ര ലക്ഷ്മണനും മുരളി സിനി ആർട്‌സിന്‍റെ ബാനറില്‍ മുരളിയും ചേര്‍ന്ന് നിർമിക്കുന്നു.