ETV Bharat / sitara

'നോ' പറയാന്‍ അന്ന് സാധിച്ചില്ല, വിവാദ ഫോട്ടോഷൂട്ടില്‍ മാപ്പ് പറഞ്ഞ് അനാര്‍ക്കലി മരിക്കാര്‍ - മഹാദേവൻ തമ്പി

ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പിയായിരുന്നു 'കാളി' എന്ന ടൈറ്റിലിൽ ഈ ഫോട്ടോഷൂട്ട് ഒരുക്കിയിരുന്നത്. ഫോട്ടോഷൂട്ട് വീഡിയോ നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കരും നടൻ അജു വര്‍ഗീസുമായിരുന്നു സോഷ്യൽമീഡിയയിലൂടെ പുറത്തിറക്കിയത്

anarkali marikar latest facebook post  അനാര്‍ക്കലി മരിക്കാര്‍  മഹാദേവൻ തമ്പി  കാളി ഫോട്ടോഷൂട്ട്
'നോ' പറയാന്‍ അന്ന് സാധിച്ചില്ല, വിവാദ ഫോട്ടോഷൂട്ടില്‍ മാപ്പ് പറഞ്ഞ് അനാര്‍ക്കലി മരിക്കാര്‍
author img

By

Published : Jul 10, 2020, 5:49 PM IST

കാളിദേവിയായി വേഷപകര്‍ച്ച നടത്തി നടി അനാര്‍ക്കലി മരിക്കാര്‍ നടത്തിയ ഫോട്ടോഷൂട്ട് ഇപ്പോള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പിയായിരുന്നു 'കാളി' എന്ന ടൈറ്റിലിൽ ഈ ഫോട്ടോഷൂട്ട് ഒരുക്കിയിരുന്നത്. ഫോട്ടോഷൂട്ട് വീഡിയോ നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കരും നടൻ അജു വര്‍ഗീസുമായിരുന്നു സോഷ്യൽമീഡിയയിലൂടെ പുറത്തിറക്കിയത്. ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്‍റുകളാണ് സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. പ്രതികൂലിച്ച് ഇട്ട കമന്‍റുകളില്‍ പലരും റേസിസ്റ്റെന്ന് അനാര്‍ക്കലിയെ വിളിച്ചു. ഇതോടെ താരമിപ്പോള്‍ മാപ്പ് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഫോട്ടോഷൂട്ട് ചെയ്യാനിടയായ സാഹചര്യവും അനാര്‍ക്കലി പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

അംബേദ്കറൈറ്റ് രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന എല്ലാ വിമർശനവും ഞാൻ അംഗീകരിക്കുന്നുവെന്നും, ഇനി ഒരിക്കലും ഇങ്ങനെ ഒരു പിഴവും അറിഞ്ഞുകൊണ്ട് എന്‍റെ ഭാഗത്ത്‌ നിന്നുണ്ടാവില്ലെന്നും ഒരുപാട് പേരെ ഇത് വേദനിപ്പിച്ചിട്ടുണ്ടാവുമെന്ന് അറിയാമെന്നും അനാർക്കലി കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.