- " class="align-text-top noRightClick twitterSection" data="">
Jhund teaser released: ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'ഝുണ്ഡ്'. പ്രമുഖ മറാത്തി സംവിധായകന്‍ നാഗ്‌രാജ് മഞ്ജുളെ ഒരുക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. 1.36 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ അമിതാഭ് ബച്ചനെയും ഒരുകൂട്ടം കുട്ടികളെയുമാണ് കാണാനാവുക.
ബയോഗ്രഫിക്കല്‍ സ്‌പോര്‍ട്ട് വിഭാഗത്തിലൊരുങ്ങുന്ന ചിത്രമാണ് 'ഝുണ്ഡ്'. ചേര നിവാസികളായ കുട്ടികളെ ഫുട്‌ബോളിലൂടെ കൈ പിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യവുമായി സ്ലം സോക്കര്‍ എന്ന എന്‍ജിഒ ആരംഭിച്ച ബര്‍സെയുടെ ജീവിതമാണ് ചിത്രം പറയുന്നത്.
Jhund cast and crew: സിനിമയില്‍ അമിതാഭ് ബച്ചനാണ് വിജയ് ബര്‍സെയുടെ റോളില്‍ എത്തുന്നത്. ആകാശ് തോസര്‍, റിങ്കു രാജ്‌ഗുരു എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നു. 'സായ്‌റാത്തി'ലെ പ്രകടനത്തിലൂടെ ഏറെ ശ്രദ്ധേയമായവരാണ് ആകാശ് തോസറും റിങ്കും രാജ്‌ഗുരുവും. ടി സിരീസ്, താണ്ഡവ് ഫിലിംസ്, ആട്‌പട് എന്നീ ബാനറുകളിലാണ് നിര്‍മാണം.
Also Read: തോക്കെടുത്ത് ഐശ്വര്യ ; അര്‍ച്ചനയുടെ വിവാഹ ആലോചനകള്‍ വൈറല്‍
'സായ്‌റാത്ത്', 'ഫാന്‍ഡ്രി' എന്നീ മറാത്തി ചിത്രങ്ങളിലൂടെ ഏറെ പ്രേക്ഷകപ്രീതി നേടിയ സംവിധായകനാണ് നാഗ്‌രാജ് മഞ്ജുളെ. നാഗ്‌രാജ് മഞ്ജുളെയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് 'ഝുണ്ഡ്'.
Jhund release: മാര്‍ച്ച് 2നാണ് ചിത്രം തിയേറ്ററുകളിലെത്തുക. 2019 സെപ്‌റ്റംബറില്‍ റിലീസ് ചെയ്യാനായിരുന്നു അണിയറപ്രവര്‍ത്തകര്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ 'ഝുണ്ഡി'ന്‍റെ റിലീസ് നീണ്ടു പോവുകയായിരുന്നു.