ETV Bharat / sitara

സൗജന്യ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുമായി ആമസോണ്‍ - Amazon related news

ഇന്ത്യയില്‍ സൗജന്യ വിഡിയോ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോമാണ് ഇപ്പോള്‍ ആമസോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ആമസോണ്‍ ആപ്പിന്‍റെ ഭാഗമായാണ്​ മിനി ടിവിയും എത്തുന്നത്​. മറ്റ്​ സ്​ട്രീമിങ്​ ആപുകളില്‍ നിന്ന്​ വ്യത്യസ്തമായി മിനി ടിവിക്ക്​ പണം കൊടുത്തുള്ള സബ്​സ്​ക്രിപ്​ഷന്‍ ആവശ്യമില്ല

Amazon launches another free video streaming service called MiniTV  സൗജന്യ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുമായി ആമസോണ്‍  ആമസോണ്‍  ആമസോണ്‍ മിനി ടിവി  ഒടിടി പ്ലാറ്റ്‌ഫോം ആമസോണ്‍  Amazon launches another free video streaming service  Amazon related news  Amazon MiniTV
സൗജന്യ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുമായി ആമസോണ്‍
author img

By

Published : May 22, 2021, 9:34 AM IST

കൊവിഡ്, ലോക്ക് ഡൗണ്‍ എന്നിവ 2020ല്‍ ലോക സിനിമയെ പെട്ടിക്കുള്ളില്‍ അടച്ചപ്പോഴാണ് ലോകത്തെമ്പാടുമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ രീതിയില്‍ സ്വീകാര്യത ലഭിച്ചത്. 2020ന് ശേഷം മാത്രം നിരവധി പുതിയ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ലോകത്തെമ്പാടുമായി ആരംഭിച്ചു. മത്സരം കടുത്തപ്പോള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് ആമസോണ്‍. ഇന്ത്യയില്‍ സൗജന്യ വിഡിയോ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോമാണ് ഇപ്പോള്‍ ആമസോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആമസോണ്‍ ആപ്പിന്‍റെ ഭാഗമായാണ്​ മിനി ടിവിയും എത്തുന്നത്​. മറ്റ്​ സ്​ട്രീമിങ്​ ആപുകളില്‍ നിന്ന്​ വ്യത്യസ്​തമായി മിനി ടിവിക്ക്​ പണം കൊടുത്തുള്ള സബ്​സ്​ക്രിപ്​ഷന്‍ ആവശ്യമില്ല. ഈ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോമില്‍ പരസ്യങ്ങളുണ്ടാകും. ലോകത്ത്​ ആദ്യമായാണ്​ ഇത്തരമൊരു സേവനം ആമസോണ്‍ അവതരിപ്പിക്കുന്നത്‌. വെബ്​ സീരിസ്​, കോമഡി ഷോ, ടെക്​ ന്യൂസ്​, ഫുഡ്​, ബ്യൂട്ടി, ഫാഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാം മിനി ടിവിയില്‍ ലഭ്യമാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ എക്​സ്​ക്ലൂസീവ്​ വിഡിയോകള്‍ മിനി ടിവിയുടെ ഭാഗമായി എത്തുമെന്നാണ്​ ആമസോണ്‍ അറിയിച്ചിരിക്കുന്നത്​.

Also read: അനൂപ് മേനോന്‍-സുരഭി ലക്ഷ്മി കോമ്പോ, പദ്‌മ ടീസര്‍ എത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.