2020 അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം.... പുതുവര്‍ഷത്തെ പ്രതീക്ഷയോടെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകം. ജീവിതത്തില്‍ നിന്ന് ഒരു വര്‍ഷം കൂടി ഇല്ലാതാകുമ്പോള്‍ പോയ വര്‍ഷം തന്നിലുണ്ടാക്കിയ മാറ്റങ്ങളെ ഓര്‍ത്തെടുക്കുകയാണ് തെന്നിന്ത്യന്‍ താരറാണിമാരില്‍ ഒരാളായ നടി അമല പോള്‍. ആയൂര്‍വേദത്തിലൂടെ ജീവിതം തിരിച്ചുപിടിച്ചതും സ്വഭാവത്തിലെ ഈഗോ ഉപേക്ഷിക്കാനായതും.... അങ്ങനെ ഈ വര്‍ഷം താന്‍ പഠിച്ച ജീവിത പാഠങ്ങളെക്കുറിച്ച് നടി വിശദമായി ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.
'എന്‍റെ ബയോളജിക്കല്‍ ക്ലോക്ക് റീസെറ്റ് ചെയ്യുവാനായി ഞാന്‍ ആയുര്‍വേദത്തില്‍ തിരിച്ചെത്തി. ദൈവവുമായി വീണ്ടും അടുക്കുകയും എന്‍റെ ഈഗോ ഒഴിവാക്കി ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്‌തു. ഞാന്‍ വേദനയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചില്ല.... വേദനകള്‍ നേരിടാന്‍ പഠിച്ചു.... കഷ്ടപ്പാടുകളിലൂടെ ഞാന്‍ കാര്യങ്ങള്‍ പഠിച്ചു.... കൃപയോടും നന്ദിയോടും കൂടെ ജീവിതത്തെ സ്വീകരിക്കുന്നു ഞാന്‍... രോഗശാന്തി സന്തോഷത്തോടെ സ്വീകരിക്കുന്നു.... 2020 സംഗ്രഹിക്കുന്നു' എന്നാണ് അമല പോള്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
-
2020 ~ The year that was! ✨🍃🕉️☯️🙏😇 🧚♀️💫😍🐍 🔥 #theyearthatwas #amalasyear #2020 #awalkdownmemorylane #yogini #kundalini...
Posted by Amala Paul on Monday, 28 December 2020