ETV Bharat / sitara

അല്ലു സിരീഷ്-അനു ഇമ്മാനുവല്‍ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് ഉടന്‍ - അല്ലു സീരിഷ് വാര്‍ത്തകള്‍

അനു ഇമ്മാനുവലാണ് ചിത്രത്തില്‍ അല്ലു സിരീഷിന്‍റെ നായിക. സിനിമയുടെ ഫസ്റ്റ്ലുക്ക് മെയ്‌ 30ന് പുറത്തിറങ്ങും.

അല്ലു സിരീഷ്-അനു ഇമ്മാനുവല്‍ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് ഉടന്‍  Allu Sirish teases fans with pre look poster of next film  Allu Sirish teases fans with pre look poster  Allu sirish anu emmanuel movie  allu sirish movies  anu emmanuel movies list  അനി ഇമ്മാനുവേല്‍ വാര്‍ത്തകള്‍  അല്ലു സീരിഷ് വാര്‍ത്തകള്‍  അല്ലു സിരീഷ്
അല്ലു സിരീഷ്-അനു ഇമ്മാനുവല്‍ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് ഉടന്‍
author img

By

Published : May 28, 2021, 8:03 AM IST

നടന്‍ അല്ലു സിരീഷ് നായകനാകുന്ന ആറാമത്തെ തെലുങ്ക് ചിത്രം വരുന്നു. ചിത്രത്തിന്‍റെ പ്രീലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്കും ടൈറ്റിലും താരത്തിന്‍റെ പിറന്നാള്‍ ദിനമായ മെയ്‌ 30ന് റിലീസ് ചെയ്യും. ബാലതാരമായി മലയാളത്തില്‍ തിളങ്ങുകയും പിന്നീട് തമിഴിലും തെലുങ്കിലും നായികയായി നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്‌ത അനു ഇമ്മാനുവലാണ് ചിത്രത്തില്‍ സിരീഷിന്‍റെ നായിക. നായകനും നായികയും ഒരു ചില്ലുജാലകത്തിന് മറുവശം കൈകോര്‍ത്ത് നില്‍ക്കുന്നതാണ് പ്രീലുക്ക് പോസ്റ്ററിലുള്ളത്. എന്നാല്‍ നായകന്‍റെയും നായികയുടെയും മുഖം വ്യക്തമല്ല. ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമ എന്നാണ് പ്രീ ലുക്ക് പങ്കുവെച്ച് അല്ലു സിരീഷ് കുറിച്ചത്.

രാകേഷ് ശശിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. താരത്തിന്‍റെ അച്ഛന്‍ അല്ലു അരവിന്ദിന്‍റെ നിര്‍മാണ കമ്പനിയാണ് സിനിമ നിര്‍മിക്കുന്നത്. അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്‌ഡ് ദേശി എന്ന ചിത്രമാണ് അവസാനമായി റിലീസ് ചെയ്‌ത അല്ലു സിരീഷ് ചിത്രം. സഹോദരന്‍ അല്ലു അര്‍ജുനെ പോലെ തന്നെ മലയാളത്തിനും സുപരിചിതനാണ് അല്ലു സിരീഷ്. മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോഡേര്‍സില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അല്ലു സിരീഷ് അവതരിപ്പിച്ചിരുന്നു.

Also read: സഭ്യമല്ലാത്ത പ്രതികരണങ്ങള്‍ തള്ളുന്നു' ; പൃഥ്വിരാജിന് പിന്‍തുണയുമായി പ്രിയദര്‍ശന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.