Pushpa pre release business record : ആരാധകര്‍ നാളേറെയായി കാത്തിരിക്കുന്ന ഫഹദ് ഫാസില്‍-അല്ലു അര്‍ജുന്‍ ബിഗ് ബഡ്‌ജറ്റ് ചിത്രമാണ് 'പുഷ്‌പ'. കൊവിഡ് തരംഗത്തിനിടയിലും റെക്കോര്‍ഡ് തുകയാണ് പ്രീ റിലീസ് ബിസിനസിലൂടെ 'പുഷ്‌പ' നേടുന്നത്. റിലീസിന് മുമ്പ് തന്നെ ചിത്രം 250 കോടി നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഒടിടി റൈറ്റ്‌സിലൂടെ മാത്രമാണ് ചിത്രത്തിന് 250 കോടി ലഭിച്ചിരിക്കുന്നത്.
Pushpa release : രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗമായ 'പുഷ്‌പ ദ റൈസ്' ഡിസംബര്‍ 17നാണ് തിയേറ്ററുകളില്‍ എത്തുന്നത്. പ്രധാനമായും തെലുങ്കില്‍ ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്യും. 250 കോടി രൂപ ബഡ്‌ജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ 70 കോടി രൂപയാണ് അല്ലു അര്‍ജുന്‍ പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Fahadh Faasil as villain in Pushpa : ഉള്‍വനങ്ങളില്‍ ചന്ദനക്കള്ളക്കടത്ത് നടക്കുന്ന കൊള്ളക്കാരന്‍റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ രക്ത ചന്ദന കടത്തുകാരനും ട്രക്ക് ഡ്രൈവറുമായ പുഷ്‌പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നത്. ബര്‍വാര്‍ സിങ് ഷെഖാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി ഫഹദ് ഫാസിലും വേഷമിടുന്നു. 'പുഷ്‌പ'യില്‍ അല്ലു അര്‍ജുന്‍റെ വില്ലനായെത്തുന്നത് ഫഹദ് ഫാസിലാണ്. ചിത്രത്തില്‍ മൊട്ടയടിച്ച ഫഹദിന്‍റെ ഗംഭീര മേക്കോവര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഫഹദ് ഫാസിലിന്‍റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.
Pushpa cast and crew : രശ്‌മിക മന്ദാനയാണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍റെ നായികയായെത്തുന്നത്. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രശ്‌മിക അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ പ്രകാശ് രാജ്, ജഗപതി ബാബു, സുനില്‍, ഹാരിഷ് ഉത്തമന്‍, വെണ്ണില കിഷോര്‍, ധനന്‍ജയ്, സുനില്‍, അനസൂയ ഭരദ്വാജ് എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
മൈത്രി മൂവി മേക്കേഴ്‌സിന്‍റെയും, മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും, വൈ രവി ശങ്കറും ചേര്‍ന്നാണ് നിര്‍മാണം. സുകുമാര്‍ ആണ് സംവിധാനം. 'ആര്യ' എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍ താരമാക്കിയ സംവിധായകനാണ് സുകുമാര്‍. മിറോസ്ലോ ബറോസ്‌ക്കാണ് ഛായാഗ്രഹണം. സംഗീതവും സൗണ്ട് ട്രാക്കും നിര്‍വഹിക്കുന്നത് ദേവീ ശ്രീ പ്രസാദാണ്. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് എഞ്ചിനീയര്‍. കാര്‍ത്തിക ശ്രീനിവാസ് ചിത്ര സംയോജനവും നിര്‍വഹിക്കും.
Also Read : സ്റ്റൈല്‍ മന്നന്‍ 71-ന്‍റെ നിറവില്‍; ആഘോഷത്തില്‍ ആരാധകര്‍