ETV Bharat / sitara

ടോളിവുഡിനെ കുറിച്ച് പറയുമ്പോള്‍ പ്രഭാസിനെ ഉള്‍പ്പെടുത്താതിരിക്കാനാകില്ലെന്ന് അല്ലു അര്‍ജുന്‍ - പ്രഭാസ്

ടോളിവുഡിനെ കുറിച്ച് പറയുമ്പോൾ ആദ്യം പറയുന്ന മൂന്ന് പേരുകൾ ഏതൊക്കെയാണെന്നായിരുന്നു അല്ലു അര്‍ജുനോടുള്ള ചോദ്യം. എൻടിആർ, മെഗസ്റ്റാർ ചിരഞ്ജീവി, പ്രഭാസ് എന്നായിരുന്നു താരത്തിന്‍റെ മറുപടി. അല്ലു അര്‍ജുന്‍റെ പുതിയ ചിത്രം അല വൈകുണ്ഠപുരംലൂ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു താരം ഇക്കാര്യം പറഞ്ഞത്

Allu Arjun puts Prabhas on a high pedestal  Allu Arjun  Prabhas  telungu film industry  prabhas latest news  allu arjun latest news  പ്രേക്ഷകരെ അത്ഭുതപ്പെടുത്തി അല്ലു അര്‍ജുന്‍  അല്ലു അര്‍ജുന്‍  ടോളിവുഡ്  പ്രഭാസ്  തെലുങ്ക് സിനിമ
ടോളിവുഡിനെ കുറിച്ച് പറയുമ്പോള്‍ പ്രഭാസിനെ ഉള്‍പ്പെടുത്താതിരിക്കാനാകില്ല; പ്രേക്ഷകരെ അത്ഭുതപ്പെടുത്തി അല്ലു അര്‍ജുന്‍
author img

By

Published : Jan 12, 2020, 7:54 PM IST

മലയാളികള്‍ തെലുങ്ക് സിനിമകള്‍ ആസ്വദിച്ച് തുടങ്ങിയത് അല്ലു അര്‍ജുന്‍ എന്ന സ്റ്റൈലിഷ് സ്റ്റാറിന്‍റെ മൊഴിമാറ്റ ചിത്രങ്ങളിലൂടെയാണ്. അല്ലു കഴിഞ്ഞേ ഉള്ളൂ മലയാളികള്‍ക്ക് മറ്റ് ഏത് തെലുങ്ക് നടനും. ബണ്ണിയും, ആര്യയും, ആര്യ 2 എല്ലാം മലയാളികള്‍ക്ക് എല്ലാക്കാലത്തും പ്രിയപ്പെട്ടതാണ്. ഇപ്പോള്‍ താരം പുതിയ ചിത്രവുമായി എത്തുകയാണ് അല വൈകുണ്ഠപുരംലൂ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാളത്തിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെ താരത്തിനോട് ആരാധകര്‍ ചോദിച്ച ഒരു ചോദ്യത്തിന് അല്ലു നല്‍കിയ മറുപടി ഇപ്പോള്‍ വൈറലാവുകയാണ്. ടോളിവുഡിനെ കുറിച്ച് പറയുമ്പോൾ ആദ്യം പറയുന്ന മൂന്ന് പേരുകൾ ഏതൊക്കെയാണെന്നായിരുന്നു താരത്തിനോടുളള ചോദ്യം. എൻടിആർ, മെഗസ്റ്റാർ ചിരഞ്ജീവി, പ്രഭാസ് എന്നായിരുന്നു താരത്തിന്‍റെ മറുപടി. ആ മറുപടി എല്ലാവരേയും അത്ഭുതപ്പെടുത്തി. പ്രഭാസിന്‍റെ പേര് കൂടി അല്ലു ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതാണ് ആരാധകരെ ഞെട്ടിച്ചത്. അതിനുള്ള കാരണം അല്ലു അര്‍ജുന്‍ ഉടന്‍ വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യൻ സിനിമയിൽ താരമായ ഒരേയൊരു താരം പ്രഭാസാണെന്നും അതിനാലാണ് പ്രഭാസിന്‍റെ പേര് പറഞ്ഞതെന്നും അല്ലു കൂട്ടിച്ചേർത്തു.

യുവ റിബൽ താരമായ പ്രഭാസ് ടോളിവുഡിന്‍റെ മുൻനിര താരമാണ്. ബാഹുബലിയുടെ രണ്ട് ഭാഗങ്ങൾ പുറത്തിറങ്ങിതോടെ അദ്ദേഹത്തിന്‍റെ ആരാധകരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇത് അദ്ദേഹത്തെ പാൻ ഇന്ത്യൻ നടനാക്കി. ബാഹുബലിക്ക് ശേഷം ഏറെ പ്രതീക്ഷയോടെ പുറത്തുവന്ന പ്രഭാസ് ചിത്രമായിരുന്നു സാഹോ. ബോളിവുഡ് താരം ശ്രദ്ധ കപൂർ നായികയായി എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ല. എങ്കിലും പ്രഭാസ് ആരാധകരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ജാന്‍ ആണ് പ്രഭാസിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.