സംവിധായകനും എഴുത്തുകാരനുമായ മുഹ്‌സിന്‍ പരാരിയുടെ പുതിയ മ്യൂസിക് വീഡിയോ 'ഫ്രം എ നേറ്റീവ് ഡോട്ടര്‍' എന്ന ആല്‍ബം ഉടന്‍ എത്തുമെന്ന് അടുത്താണ് പ്രഖ്യാപനം ഉണ്ടായത്. എന്നാല്‍ ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും നിര്‍ത്തിവെച്ചുവെന്ന് അറിയിച്ചിരിക്കുകയാണ് മുഹ്‌സിന്‍ പരാരി. മ്യൂസിക് വീഡിയോയുടെ ഭാഗമായിട്ടുള്ള മലയാളി റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെതിരെ ഉയര്‍ന്ന ലൈഗിംക ആരോപണമാണ് തീരുമാനത്തിന് കാരണം.
ലൈംഗിക ആരോപണം വളരെ ഗുരുതരമേറിയതാണെന്നും അതില്‍ അടിയന്തര ഇടപെടലും പരിഹാരവും വേണ്ടതാണെന്നും മുഹ്സിന്‍ പരാരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'ലൈംഗിക ആരോപണം വളരെ ഗുരുതരമേറിയതാണ്. അതില്‍ അടിയന്തര ഇടപെടലും പരിഹാരവും വേണ്ടതാണ്. ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന കക്ഷികള്‍ക്ക് നീതിയുക്തമായ പരിഹാരം ഉണ്ടാകുന്നത് വരെ ഇതുമായി ബന്ധപ്പെട്ട എല്ലാ വര്‍ക്കുകളും നിര്‍ത്തിവെക്കുകയാണ്.' മുഹ്‌സിന്‍ പരാരി കുറിച്ചു. വിമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്‍റ് എന്ന ഫേസ്ബുക്ക് പേജില്‍ അടക്കം വേടനെതിരെ ഒന്നിലധികം സ്ത്രീകള്‍ മോശം അനുഭവം പങ്കുവെച്ചിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
'ഫ്രം എ നേറ്റീവ് ഡോട്ടര്‍' ആല്‍ബത്തിന് സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. ദി റൈറ്റിംഗ് കമ്പനിയുടെ ബാനറില്‍ മുഹ്സിന്‍ പരാരി തന്നെയാണ് സംവിധാനവും. ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമുലയുടെ ആത്മഹത്യ ഉള്‍പ്പടെയുള്ള ഭരണകൂട ഭീകരതയാണ് ആല്‍ബത്തിന്‍റെ പശ്ചാത്തലം.
ഗായികയായ ചിന്മയിയും എൻജോയ് എൻജാമിയിലൂടെ സുപരിചിതനായ അറിവും വേടനും സ്ട്രീറ്റ് അക്കാദമിക്‌സ് അംഗമായ റാപ്പർ ഹാരിസുമാണ് ആല്‍ബത്തില്‍ അണിനിരക്കുന്നത്. മുഹ്‌സിന്‍ പരാരിയുടെ നേറ്റീവ് ബാപ്പ, ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍ സീരീസിലെ മൂന്നാമത്തെ മ്യൂസിക് വീഡിയോയാണ് ഫ്രം എ നേറ്റീവ് ഡോട്ടര്‍.
Also read: 'ഫ്രം എ നേറ്റീവ് ഡോട്ടര്‍'; ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ മുഹ്‌സിന്‍ പരാരിയുടെ മ്യൂസിക് വീഡിയോ
വോയിസ് ഓഫ് വോയ്‌സ്‌ലെസ് എന്ന ഒറ്റ ഗാനത്തിലൂടെ തരംഗം സൃഷ്ടിച്ച മലയാളത്തിലെ പൊളിറ്റിക്കല്‍ റാപ്പറാണ് വേടന്‍. ഏറ്റവും അവസാനം പുറത്തിറങ്ങിയ വേടന്റെ വാ എന്ന ഗാനവും വലിയ ഹിറ്റായിരുന്നു.