ETV Bharat / sitara

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പ്രതിനായകനാകും: സംവിധാനം അലി അക്‌ബർ - Malabar rebellion

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്രകഥാപാത്രമാക്കിയല്ല 1921 ഒരുക്കുന്നതെന്നും ചിത്രത്തിൽ മലബാർ കലാപ നേതാവിന് പ്രതിനായക വേഷമായിരിക്കുമെന്നുമാണ് അലി അക്‌ബർ നല്‍കുന്ന സൂചനകൾ.

variyam kunnath  1921 സിനിമ  അലി അക്‌ബർ  മലബാർ കലാപം  വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ  1921ന്‍റെ യഥാർത്ഥ മുഖം  Ali Akbar  Ali Akbar new movie 1921  Malabar rebellion  variyam kunnath kunjahammed haji
അലി അക്‌ബർ
author img

By

Published : Jun 23, 2020, 5:35 PM IST

മലയാളസിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ അലി അക്‌ബർ ഒരുക്കുന്ന പുതിയ ചിത്രമാണ് 1921. മലബാർ കലാപത്തെ പശ്ചാത്തലമാക്കി അലി അക്‌ബറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥയുമായി മൂന്ന് സംവിധായകർ രംഗത്ത് വന്നതോടെയാണ് അലി അക്ബറും സിനിമ പ്രഖ്യാപിച്ചത്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്രകഥാപാത്രമാക്കിയല്ല 1921 ഒരുക്കുന്നതെന്നും ചിത്രത്തിൽ മലബാർ കലാപ നേതാവിന് പ്രതിനായക വേഷമായിരിക്കുമെന്നുമാണ് അലി അക്‌ബർ നല്‍കുന്ന സൂചനകൾ.

  • " class="align-text-top noRightClick twitterSection" data="">

സംവിധായകൻ തന്നെയാണ് പുതിയ ചിത്രത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. "അവരാണ് ഹീറോകൾ, മതം മാറാൻ തയ്യാറാവാതെ രാമനാമം ജപിച്ച് ശത്രുവിന് തലനീട്ടിക്കൊടുത്തവർ. അവസാനനിമിഷം വരെ പൊരുതിയവർ. തിളച്ച വെള്ളമൊഴിച്ചു തൊലിയുരിക്കപ്പെട്ടു വഴിയിൽ തൂങ്ങിക്കിടന്നാടിയവർ. മാപ്പിളമാർ അണ്ണാക്കിലേക്ക് സ്വന്തം പശുവിന്‍റെ മാംസം കുത്തിയിറക്കിയിട്ടും കഴിക്കാതെ പട്ടിണി കിടന്നു മരിച്ചവർ... കൺമുന്നിൽ സ്വന്തം മകളെ പീഡിക്കപ്പെടുന്നത് കാണാനാവാതെ കണ്ണു പറിച്ചെറിഞ്ഞവർ... ആത്മാക്കൾ.... ഗതികിട്ടാതെ അലയുന്ന ആത്മാക്കൾ... അവരുടെ ശബ്ദമായിരിക്കണം... അതെ അവരുടെ ആരും കേൾക്കാത്ത ശബ്ദം.... അതുയരട്ടെ.... 2021ൽ.... നേരിന് നേരെ പിടിച്ച കണ്ണാടിയായി..." എന്നാണ് അലി അക്‌ബർ ഫേസ്‌ബുക്കിൽ കുറിച്ചത്. "1921ന്‍റെ യഥാർത്ഥ മുഖം 2021ൽ ജനം കാണും" എന്നും സംവിധായകൻ അലി അക്‌ബർ വ്യക്തമാക്കി. എന്നാൽ, ചിത്രത്തിൽ അണിനിരക്കുന്ന താരങ്ങളെ കുറിച്ചോ അണിയറ പ്രവർത്തകരെ കുറിച്ചോ സംവിധായകൻ വിശദീകരണം നൽകിയിട്ടില്ല. ബാംബു ബോയ്‌സ്, ജൂനിയർ മാൻഡ്രേക്ക് ചിത്രങ്ങളുടെ സംവിധായകനായ അലി അക്‌ബർ തിരക്കഥാകൃത്തും ഗാനരചയിതാവുമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.