തിരുവനന്തപുരം : തൻ്റെ സിനിമയെ തകർക്കാൻ ശ്രമം നടന്നുവെന്ന് 'ഒരു താത്വിക അവലോകന'ത്തിൻ്റെ
സംവിധായകൻ അഖിൽ മാരാർ. ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിൽ ഷോ ഇല്ലെന്ന് തെറ്റിദ്ധരിപ്പിച്ച് ആളുകളെ മടക്കിവിട്ട സംഭവങ്ങൾ ഉണ്ടായെന്നും സംവിധായകന്‍ പറയുന്നു. തിരുവനന്തപുരം പ്രസ്ക്ലബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Oru Thatwika Avalokanam : സിനിമയ്‌ക്കുള്ളിലെ രാഷ്ട്രീയ വിമർശനങ്ങൾ ചിത്രത്തിനെതിരെ നീങ്ങാൻ ചിലരെ പ്രേരിപ്പിച്ചിട്ടുണ്ടാവുമെന്നും അഖില്‍ മാരാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. നശിപ്പിക്കാൻ ആളുകള്‍ കൂട്ടം കൂടി വരുന്ന സ്ഥലമാണ് സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയയിലുള്ളവർ വീട്ടുകാരെ തെറി വിളിക്കുന്നത് കേൾക്കാൻ കഴിയാത്തതിനാലാണ് പല സംവിധായകരും ഇത്തരം ചിത്രങ്ങൾ എടുക്കുന്നതിൽ നിന്ന് പിന്മാറുന്നത്.
Akhil Marar about Oru Thatwika Avalokanam : ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയാണ് ചിത്രത്തെ നശിപ്പിക്കാൻ ശ്രമം നടത്തുന്നതെന്ന് പറയാനാവില്ല. എല്ലാ രാഷ്ട്രീയപാർട്ടികളും ആക്ഷേപഹാസ്യ മനോഭാവത്തോടെയാണ് ചിത്രത്തെ സമീപിച്ചത്. ഭരണ കക്ഷി എന്ന നിലയിൽ സിപിഎമ്മിനെതിരെ കൂടുതൽ വിമർശനം ഉണ്ടായത് സ്വാഭാവികമാണ്.
ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രാഷ്ട്രീയ ആക്ഷേപ ഹാസ്യം സ്ത്രീകൾക്ക് ദഹിക്കില്ലെന്നാണ് കരുതിയത്. എന്നാൽ സ്ത്രീകൾക്കും ചിത്രം ഇഷ്‌ടമായി. തെരഞ്ഞെടുപ്പിന് മുൻപ് പ്രദർശിപ്പിക്കാൻ ഉദ്ദേശിച്ച സിനിമ കൊവിഡ് മൂലമാണ് വൈകിയത്.
'ഒരു താത്വിക അവലോകന'ത്തിൻ്റെ അഭിനേതാക്കളായ നിരഞ്ജ്, ബാലാജി ശർമ്മ തുടങ്ങിയവരും മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്തു.
Also Read : Fahadh Faasil in Mari Selvaraj Movie | ഉദയനിധി സ്‌റ്റാലിന് വില്ലനായി ഫഹദ് ഫാസില്‍