തമിഴ്‌നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ആര് മെഡലുകള്‍ നേടി നടന്‍ അജിത് കുമാര്‍. സംസ്ഥാനത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ 900ത്തിലധികം ഷൂട്ടർമാർ മത്സരിച്ച ചാമ്പ്യൻഷിപ്പിൽ ചെന്നൈ റൈഫിൾ ക്ലബിനെ പ്രതിനിധീകരിച്ചാണ് അജിത് കുമാർ മത്സരത്തിൽ പങ്കെടുത്തത്. നാല് സ്വര്‍ണ്ണ മെഡലും രണ്ട് വെള്ളി മെഡലുമാണ് താരം നേടിയത്. മത്സരത്തില്‍ പങ്കെടുത്ത് മെഡലുകള്‍ ഏറ്റുവാങ്ങുന്ന താരത്തിന്‍റെ ഫോട്ടോകളും വീഡിയോകളും തല ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ കൊണ്ടാടുകയാണ്. വര്‍ഷങ്ങളായി ചെന്നൈ റൈഫിള്‍ ക്ലബ്ബില്‍ പരിശീലനം നടത്തുന്ന അജിത്തിന്‍റെ പരിശീലന സമയത്തെ ചിത്രങ്ങളും സോഷ്യല്‍മീഡിയകളില്‍ ട്രെന്‍റിങാകാറുണ്ട്.
-
#AjithKumar sir medal ceremony - 46th Tamilnadu State Shooting Championship Competition. @rajsekarpandian is the organising secretary of the event and secretary of Chennai rifle club @DoneChannel1 pic.twitter.com/Gm4SK85Op4
— Ramesh Bala (@rameshlaus) March 8, 2021 " class="align-text-top noRightClick twitterSection" data="
">#AjithKumar sir medal ceremony - 46th Tamilnadu State Shooting Championship Competition. @rajsekarpandian is the organising secretary of the event and secretary of Chennai rifle club @DoneChannel1 pic.twitter.com/Gm4SK85Op4
— Ramesh Bala (@rameshlaus) March 8, 2021#AjithKumar sir medal ceremony - 46th Tamilnadu State Shooting Championship Competition. @rajsekarpandian is the organising secretary of the event and secretary of Chennai rifle club @DoneChannel1 pic.twitter.com/Gm4SK85Op4
— Ramesh Bala (@rameshlaus) March 8, 2021
അതേസമയം അജിത്തിന്‍റെ വലിമൈ സിനിമയെ കുറിച്ചുള്ള പുതിയ വിശേഷങ്ങള്‍ അറിയാനാണ് എന്നും ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത്. ഒരു വര്‍ഷമായി സിനിമയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. 2020 ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിച്ച വലിമൈ എച്ച്.വിനോദാണ് സംവിധാനം ചെയ്യുന്നത്. കൊവിഡ് മൂലം ചിത്രീകരണം മുടങ്ങിയതിനാലാണ് സിനിമയുടെ റിലീസ് അടക്കമുള്ള കാര്യങ്ങള്‍ നീളുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈശ്വര്‍ മൂര്‍ത്തി ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷമാണ് സിനിമയില്‍ അജിത്തിന്. ആക്ഷന്‍ ത്രില്ലറായ സിനിമ സീ സ്റ്റുഡിയോസുമായി ചേര്‍ന്ന് ബോണി കപൂറാണ് നിര്‍മിക്കുന്നത്.