ETV Bharat / sitara

Valimai trailer : 'ഗെയിം അവസാനിച്ചിട്ടില്ല.. അടുത്ത ലെവലിലേക്ക്‌ പോകണം'; വലിമൈ ട്രെയ്‌ലര്‍ ട്രെന്‍ഡിങില്‍ - Valimai release

Valimai trailer in trending : അജിത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'വലിമൈ'യുടെ ട്രെയ്‌ലര്‍ പുറത്ത്‌. ആക്ഷന്‍ രംഗങ്ങളാലും, ബൈക്ക്‌ റേസിങുകളാലും സമ്പന്നമായ ചിത്രമെന്നാണ് മൂന്ന്‌ മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

Ajith Kumar Valimai  Valimai trailer in trending  'വലിമൈ'യുടെ ട്രെയ്‌ലര്‍ പുറത്ത്‌  Ajith Kumar Valimai making video  Bike Stunts in Valimai  Valimai cast and crew  Valimai release  Valimai trailer
Valimai trailer : 'ഗെയിം അവസാനിച്ചിട്ടില്ല.. അടുത്ത ലെവലിലേക്ക്‌ പോകണം'; ട്രെയ്‌ലര്‍ ട്രെന്‍ഡിങില്‍
author img

By

Published : Dec 30, 2021, 7:56 PM IST

Valimai trailer in trending :അജിത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'വലിമൈ'യുടെ ട്രെയ്‌ലര്‍ പുറത്ത്‌. ആക്ഷന്‍ രംഗങ്ങളാലും, ബൈക്ക്‌ റേസിങുകളാലും സമ്പന്നമായ ചിത്രമെന്നാണ് മൂന്ന്‌ മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

  • " class="align-text-top noRightClick twitterSection" data="">

നിമിഷ നേരം കൊണ്ട്‌ ട്രെയ്‌ലര്‍ ജനശ്രദ്ധ നേടുകയും ചെയ്‌തു. പുറത്തിറങ്ങി ഒരു മണിക്കൂറിനകം തന്നെ ട്രെയ്‌ലറിന് ഒരു ദശലക്ഷത്തിലധികം കാഴ്‌ചക്കാരെയാണ് ലഭിച്ചത്. സോഷ്യല്‍ മീഡിയ ട്രെന്‍ഡിങിലും ട്രെയ്‌ലര്‍ ഇടംപിടിച്ചു.

ഒരു ഐപിഎസ് ഓഫീസറായാണ് ചിത്രത്തില്‍ അജിത് വേഷമിടുന്നത്. രണ്ടര വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷമെത്തുന്ന അജിത്ത്‌ ചിത്രം കൂടിയാണിത്.

Ajith Kumar Valimai making video : നേരത്തെ ചിത്രത്തിലെ മേക്കിങ് വീഡിയോയും പുറത്തിറങ്ങിയിരുന്നു. ഡ്യൂപ്പില്ലാതെ ബൈക്ക് സ്‌റ്റണ്ട് ചെയ്‌ത സൂപ്പര്‍ താരത്തിന്‍റെ വാര്‍ത്തകളായിരുന്നു അന്ന് സോഷ്യല്‍ മീഡിയ നിറയെ. ബൈക്ക്‌ സ്‌റ്റണ്ട്‌ ചെയ്യുന്നതിനിടെ ബൈക്കില്‍ നിന്നും തെറിച്ചു വീണ അജിത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വീണിട്ടും തളരാതെ താരം എഴുന്നേല്‍ക്കുന്നതും വീഡിയോയില്‍ കാണാം. 'വാലിമൈ' യുടെ ചിത്രീകരണത്തിനിടെ അജിത്തിന് രണ്ട് തവണ പരിക്കേറ്റതായി വാര്‍ത്തയുണ്ടായിരുന്നു.

Bike Stunts in Valimai : തകര്‍പ്പന്‍ പ്രകടനമായിരുന്നു മേക്കിങ് വീഡിയോയില്‍ അജിത്ത്‌ കാഴ്‌ചവച്ചത്‌. മേക്കിങ് വീഡിയോയില്‍ ചിത്രത്തിലെ ഏറെ പ്രാധാന്യമുള്ള സ്‌റ്റണ്ട്‌ രംഗങ്ങളുടെ പിന്നാമ്പുറക്കാഴ്‌ചകളായിരുന്നു. 'വാലിമൈ' മേക്കിങ് വീഡിയോയും ട്രെന്‍ഡിങില്‍ ഇടംപിടിച്ചിരുന്നു.

Valimai cast and crew : മൂന്ന് നായികമാരാണ് ചിത്രത്തില്‍. ഹുമ ഖുറേഷി, യാമി ഗൗതം, ഇലിയാന ഡിക്രൂസ്‌ എന്നിവരാണ് നായികമാര്‍. ഇവരെ കൂടാതെ കാര്‍ത്തികേയ, യോഗി ബാബു, സുമിത്ര, പേളി മാണി, ബാനി, പുകഴ്‌, അച്യുത്‌ കുമാര്‍, രാജ്‌ അയ്യപ്പ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

എച്ച്‌. വിനോദ്‌ ആണ് രചനയും സംവിധാനവും. നേര്‍ക്കൊണ്ട പാര്‍വൈ', 'തീരന്‍' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എച്ച്.വിനോദ്. ബേവ്യു പ്രോജക്‌റ്റ്‌സ്‌ എല്‍എല്‍പിയുടെ ബാനറില്‍ ബോണി കപൂറും സീ സ്‌റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം.

'നീരവ്‌ ഷാ ഛായാഗ്രഹണവും നിര്‍വഹിക്കും. നീരവ്‌ ഷാ ആണ് ഛായാഗ്രഹണം. യുവന്‍ ശങ്കര്‍ രാജാ സംഗീത സംവിധാനവും നിര്‍വഹിക്കും.

Valimai release : അടുത്ത വര്‍ഷം പൊങ്കല്‍ റിലീസായാകും ചിത്രം പ്രദര്‍ശനത്തിനെത്തുക. വിജയ്‌ ചിത്രം 'ബീസ്‌റ്റി'ന് ഒപ്പമാകും 'വാലിമൈ'യുടെയും റിലീസ്.

Also Read : George Onakkoor bags Sahitya academy award: ജോർജ്‌ ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.